ന്യൂയോര്‍ക്ക് : ലോകത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി എണ്‍പത്തിനാല് ലക്ഷം പിന്നിട്ടു. ലോകത്ത് മരണസംഖ്യ 31.33 ലക്ഷം കടന്നു. പന്ത്രണ്ട് കോടി അറുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.
അതേസമയം ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണം മൂന്നര ലക്ഷം പിന്നിട്ടു. നിലവില്‍ 28 ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 16.25 ശതമാനമാണിത്. രോഗമുക്തി നിരക്ക് 82.62 ശതമാനമായി.
രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിലും പ്രതിദിന കേസുകള്‍ ഉയരുകയാണ്. യു എസില്‍ അരലക്ഷത്തിനടുത്ത് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 5.86 ലക്ഷമായി ഉയര്‍ന്നു. ബ്രസീല്‍ (1.43 കോടി രോഗബാധിതര്‍), ഫ്രാന്‍സ് (55 ലക്ഷം രോഗബാധിതര്‍), റഷ്യ (47 ലക്ഷം രോഗബാധിതര്‍) തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുന്നു.