വാഷിംഗ്ടണ്‍ : കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തോടടുക്കുന്നു. ഏറ്റവുമൊടുവില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് 6,966,412 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,404,415 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. അതേസമയം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 401,607 പിന്നിട്ടു. കോവിഡ് മഹാമാരി രൂക്ഷമായി ബാധിച്ചത് അമേരിക്കയിലാണ്. 1,988,544 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 112,096 പേര്‍ മരണപ്പെട്ടു. 751,894 പേര്‍ രോഗമുക്തരായപ്പോള്‍ 1,124,554 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
ബ്രസീല്‍ 675,830, റഷ്യ 458,689, സ്പെയിന്‍ 288,390, യുകെ 284,868, ഇന്ത്യ 246,622, ഇറ്റലി 234,801, പെറു 191,758, ജര്‍മനി 185,696 എന്നിങ്ങനെയാണ് രോഗ ബാധിതരുടെ നിരക്ക്. വിവിധ രാജ്യങ്ങളിലെ മരണനിരക്ക്: ബ്രസില്‍ 36,026, റഷ്യ 5,725, സ്പെയിന്‍ 27,135, യുകെ 40,465, ഇന്ത്യ 6,946, ഇറ്റലി 33,846, പെറു 5,301, ജര്‍മനി 8,769. കൊവിഡ് കനത്ത നാശം വിതച്ച സ്‌പെയിനിലും യുകെയിലും ഇറ്റലിയിലും ആശ്വാസം നല്‍കുന്ന കണക്കുകളാണുള്ളത്. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ ഒരു മരണവും പുതുതായി 332 പേര്‍ക്ക് രോഗബാധയുമാണ് സ്ഥിരീകരിച്ചത്. അതേസമയം ഇന്ത്യയിലും സ്ഥിതി ഗുരുതരമാകുകയാണ്.