വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി നാല്‍പ്പത്തി ഒന്നു ലക്ഷം കടന്നു. ഇതുവരെ 34,146,409 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 1,018,176 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 25,409,982 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,11,970പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,159 പേര്‍ ഈ സമയത്ത് വൈറസ് ബാധയേത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്പെയിന്, അര്‍ജന്റീന, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കുകളില്‍ ആദ്യ പത്തിലുള്ളത്.അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 39,600േലേറെപ്പേര്ക്കാണ് കോവിഡ് ബാധിച്ചത്.ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശയുടെ കണക്കുകള്‍ പ്രകാരമാണിത്. വൈറസ് ബാധിച്ച് പുതിയതായി മരണമടഞ്ഞവരുടെ എണ്ണം 903 ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ 7,445,659പേര്‍ക്കാണ് രോഗബാധ ഉണ്ടായത്.
ബ്രസീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം പിന്നിട്ടു. ഇതുവരെ 4,813,586 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 143,962 പേര്‍ മരിച്ചു. 4,180,376 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ കോവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 98, 000 കടന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 18, 317 കേസുകളും 481 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. പ്രതിദിന വര്‍ധന സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 85, 000 ത്തിലധികമാണ്.