യു.എസ് : ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. അഞ്ച് കോടി നാല്‍പത്തി മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 13,17,343 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയെട്ട് ലക്ഷം പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതലാളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയില്‍ ഇതുവരെ ഒരു കോടി പന്ത്രണ്ട് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ രണ്ടരലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം 68,90,923 ആയി ഉയര്‍ന്നു. ബ്രസീലില്‍ ഇതുവരെ 58,48,959 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ വൈറസ്ബാധ മൂലം 1,65,673 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിരണ്ട് ലക്ഷം പിന്നിട്ടു.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 87,73,479 ആയി ഉയര്‍ന്നു. 44,684 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.ആകെ മരണം 1,29,188 ആയി. നിലവില്‍ 4,80,719 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 81,63,572 ആയി.