ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി എഴുപത്തിയൊന്ന് ലക്ഷം കടന്നു.അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16,99,118 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി നാല്‍പത് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ഇന്ത്യയില്‍ 1,00,56,248 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 3,02,343 പേരാണ് ചികിത്സയിലുള്ളത്. തൊണ്ണൂറ്റിയാറ് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. 1,45,843 പേര്‍ മരിച്ചു.
അമേരിക്കയില്‍ 1,82,64,543 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 1,80,187 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,24,849 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു.ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.