ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി എഴുപത്തിയാറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,802 പേര്‍കൂടി മരണപ്പെട്ടതോടെ ആകെ മരണങ്ങള് 1,708,313 ആയി ഉയര്‍ന്നു. 531,743 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 77,704,252 ആവുകയും ചെയ്തു. 54,572,518 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 21,423,421 പേരാണ് ഇനി വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 106,246 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
അമേരിക്കയില്‍ ഒരു കോടി എണ്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,26,668 പേര്‍ മരിച്ചു. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിരണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,87,322 പേര്‍ മരിച്ചു.
അതേസമയം വൈറസിന്റെ ജനിതകമാറ്റം ബ്രിട്ടന് പിന്നാലെ ഇറ്റലിയിലും ഭീതി പരത്തുകയാണ്. ബ്രിട്ടനില്‍ ഈ വൈറസ് വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. ജനിതക മാറ്റം വന്ന വൈറസ് ഒരു പൗരനില്‍ കണ്ടെത്തിയെന്ന് ഇറ്റലിയിലെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ 1,00,75,422 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 2,90,977 പേരാണ് ചികിത്സയിലുള്ളത്.രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയാറ് ലക്ഷം കടന്നു. 1,46,145 പേരാണ് മരണമടഞ്ഞത്.