ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി എഴുപത്തിയാറ് ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്‌ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി എഴുപത്തിയാറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 8,802 പേ​ര്‍​കൂ​ടി മ​ര​ണ​പ്പെ​ട്ട​തോ​ടെ ആ​കെ മ​ര​ണ​ങ്ങ​ള്‍ 1,708,313 ആ​യി ഉ​യ​ര്‍​ന്നു. 531,743 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 77,704,252 ആവുക​യും ചെ​യ്തു. 54,572,518 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. 21,423,421 പേ​രാ​ണ് ഇ​നി വൈ​റ​സ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 106,246 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വിവരം.

അമേരിക്കയില്‍ ഒരു കോടി എണ്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,26,668 പേര്‍ മരിച്ചു. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിരണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,87,322 പേര്‍ മരിച്ചു.

അതേസമയം വൈറസിന്റെ ജനിതകമാറ്റം ബ്രിട്ടന് പിന്നാലെ ഇറ്റലിയിലും ഭീതി പരത്തുകയാണ്. ബ്രിട്ടനില്‍ ഈ വൈറസ് വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. ജനിതക മാറ്റം വന്ന വൈറസ് ഒരു പൗരനില്‍ കണ്ടെത്തിയെന്ന് ഇറ്റലിയിലെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ 1,00,75,422 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 2,90,977 പേരാണ് ചികിത്സയിലുള്ളത്.രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയാറ് ലക്ഷം കടന്നു. 1,46,145 പേരാണ് മരണമടഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...