വാഷിംഗ്ടണ്‍ : ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,000ലേറെപ്പേര്‍ക്കാണ് ലോകത്ത് കോവിഡ് ബാധിച്ച് ജീവന് നഷ്ടമായത്. ഇതേസമയത്ത് 2,57,024 പേര്‍ക്കാണ് പുതിയതായി വൈറസ് ബാധിച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ലോകത്താകെ 25,889,111 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. 8,60,266 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും വ്യക്തമാക്കുന്നു. 18,171,221 രോഗത്തില്‍ നിന്നും മുക്തി നേടുകയും ചെയ്തു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, പെറു, ദക്ഷിണആഫ്രിക്ക, കൊളംബിയ, മെക്സിക്കോ, സ്പെയിന്, ചിലി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്.