കൊവിഡ് : രാജ്യത്ത് മരിച്ചവരില്‍ 90 ശതമാനം പേരും 40 വയസ്സിനു മുകളിലുള്ളവര്‍

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : രാജ്യത്ത് കൊവിഡ് 19 മഹാമാരി ബാധിച്ച് മരിച്ചവരില്‍ 90 ശതമാനം പേരും 40 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെന്ന് റിപ്പോര്‍ട്ട്. മരണമടഞ്ഞവരില്‍ 69% പേരും പുരുഷന്മാരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഓഗസ്റ്റ് 22 വരെ മരണമടഞ്ഞ 56, 292 കൊവിഡ് ബാധിതരില്‍ പകുതിയില്‍ ഏറെയും 50-70 വയസ്സിനു മധ്യേ പ്രായമുള്ളവരാണ്. ഇതില്‍ തന്നെ 61-70 നു മധ്യേയുള്ള സ്ത്രീ പുരുഷന്മാരാണ് ഏറ്റവും കൂടുതല്‍ മരിച്ചത്.

മരിച്ചവരില്‍ മൂന്നിലൊരാള്‍ സ്ത്രീയാണ്. ഓഗസ്റ്റ് 22 വരെ 17,315 സ്ത്രീകള്‍ മരിച്ചു. 38,973 പുരുഷന്മാരും മരണമടഞ്ഞു. 20 വയസ്സിനു താഴെ മരിച്ച 599 പേരില്‍ 49% പേരും പെണ്‍കുട്ടികളാണ്. 11-20 പ്രായപരിധിയിലുള്ളവരാണ് ഇവര്‍. പത്തുവയസ്സില്‍ താഴെയുള്ളവരുടെ മരണം വളരെ കുറവാണ്. മരിച്ചവരില്‍ 301 പേര്‍ 90 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. ആകെ മരണത്തിന്റെ 0.5% ശതമാനമാണിത്. ഇത് ലോക ശരാശരിയെ അപേക്ഷിച്ച് വളരെ താഴെയാണ്.

ലോകത്ത് മരിച്ചവരില്‍ 85 വയസ്സിനു മുകളിലുള്ളവര്‍ 3.4% ആണെന്ന് ജൂണ്‍ വരെയുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മരണമടഞ്ഞ കൊവിഡ് രോഗികള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നവരുമുണ്ട്. ഹൃദയസംബന്ധമായ അസുഖമോ പ്രമേഹം, രക്താദിസമ്മര്‍ദ്ദം, വൃക്ക രോഗങ്ങള്‍ എന്നിവ അലട്ടുന്നവരോ ആയവര്‍ക്ക് മരണസാധ്യത ഏറെയാണ്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കഠിനാധ്വാനം മരണനിരക്ക് 1.7% ആയി കുറയ്ക്കാന്‍ സഹായിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍ പറയുന്നു. ആഗോള തലത്തില്‍ മരണനിരക്ക് 3.3% ആണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...