വാഷിംഗ്ടണ്‍ ഡിസി : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26,775,048 ആയി. 878,150 പേര് ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 18,884,415 പേര് രോഗമുക്തി നേടി. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, പെറു എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
അമേരിക്കയിലെ കോവിഡ് മരണങ്ങള് രണ്ടു ലക്ഷത്തിലേക്ക് കുതിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വേള്‍ഡോ മീറ്റര്‍ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലകള്‍ പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ പ്രകാരമാണിത്. 1,92,030 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 63,86,403 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് വൈറസ് ബാധിച്ചത്. 36,30,284 പേര് രോഗമുക്തി നേടുകയും ചെയ്തു.
ബ്രസീലില്‍ ഇതുവരെ 4,091,801 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 125,584 ആയി. 3,278,243 പേര് സുഖം പ്രാപിച്ചു. ഇന്ത്യയില്‍ 4,020,239 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 69,635 പേര് മരിച്ചു. 3,104,512 പേര് ഇതുവരെ രോഗമുക്തി നേടി. ഇതിനു പുറമേ കൊളംബിയ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ആറു ലക്ഷത്തിനു മുകളിലാണ്.