ലോക പ്രമേഹ ദിനം ; അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ലൈഫ് ലൈൻ ചെയർമാൻ ഡോ. എസ് പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. “പ്രമേഹവും ഹൃദയ ബന്ധങ്ങളും” എന്ന വിഷയത്തെ അധികരിച്ചു ലൈഫ് ലൈൻ കാർഡിയോളജി വിഭാഗം തലവനും ഡയറക്ടറുമായ ഡോ. സാജൻ അഹമ്മദ് മുഖ്യ പ്രസംഗം നടത്തി. പ്രമേഹമുള്ള രോഗികൾക്കു ഹൃദ്രോഗ സാധ്യത കുറയ്ക്കാനായി എടുക്കേണ്ട മുന്കരുതലുകളെക്കുറിച്ചു ഡോ. സാജൻ അഹമ്മദ് സംസാരിച്ചു. ഹൃദയത്തിലെ രക്ത ധമനികളിൽ ബ്ലോക്ക്, ഹൃദയത്തിന്റെ പ്രവർത്തന ക്ഷമത കുറക്കുന്ന ഹൃദയ സ്തംഭനം, പ്രമേഹ രോഗികളിൽ കൂടുതലായി കാണുന്ന കോളസ്ട്രോൾ വ്യതിയാനങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയെക്കുറിച്ചു വിശദമായ ചർച്ച നടന്നു.

ലൈഫ് ലൈൻ സിഇഒ ഡോ ജോർജ് ചാക്കച്ചേരി സ്വാഗതവും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സോനു എസ് എസ് കൃതജ്ഞതയും പ്രകാശിപ്പിച്ചു. പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി പ്രമേഹ രോഗികൾക്കു സൗജന്യ ഹൃദയാരോഗ്യ നിർണയ പാക്കേജ് പ്രകാരമുള്ള സേവനം ലൈഫ് ലൈൻ ആശുപത്രിയിൽ ലഭിക്കും. അത് പ്രകാരം 2000 രൂപ ചെലവ് വരുന്ന ലാബ് ടെസ്റ്റുകൾ 1000 രൂപക്ക് നടത്തുവാനാകും. കാർഡിയോളജി കൺസൾട്ടേഷൻ പൂർണമായും സൗജന്യമായിരിക്കും. ഇ സി ജി, എക്കോ, ടി എം ടി എന്നിവ 50% നിരക്കിലായിരിക്കും. നവംബർ 30 വരെ ഈ സൗജന്യം ലൈഫ് ലൈനിൽ ലഭ്യമാണ്. താല്പര്യമുള്ളവർ 9188922874 എന്ന നമ്പറിൽ വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...