Monday, May 5, 2025 11:13 am

ലോക ഭിന്നശേഷി ദിനം : പ്രചാരണ പരിപാടികൾക്ക് റാന്നി ബിആർസിയിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : ലോക ഭിന്നശേഷിദിനാചരണത്തിന് വിപുലമായ പ്രചരണ പരിപാടികള്‍ നടത്താന്‍ റാന്നി ബി.ആര്‍.സി. ഭിന്ന ശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും പരിഹരിക്കപ്പെടുന്നതിനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടുന്നതിനും ഡിസംബർ മൂന്ന് ദിനാചരണം ലക്ഷ്യമിടുന്നത്. ഡിസംബർ ഒന്നു മുതൽ 31 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ പ്രചരണാർത്ഥം റാന്നി ബി ആർ സി യുടെ പ്രത്യേക പരിപാടി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് അനിത അനിൽകുമാർ ബി.ആർ.സി ഹാളിൽ ഉദ്ഘാടനം ചെയ്തു. അങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിന്ദു റെജി കായിക ഉത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള ജേഴ്സി അൺബോക്സ് ചെയ്തു. റാന്നി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബെനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. ബി പി.സി ഷാജി എ.സലാം, കായിക പരിശീലനത്തിന് നേതൃത്വം നൽകുന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപിക കെ.പി ഷിനി, സ്പെഷ്യൽ എഡ്യൂക്കേറ്റർ വി.ആര്‍ വിഞ്ചു, ട്രെയിനർ അബ്ദുൽ ജലീൽ എന്നിവർ പ്രസംഗിച്ചു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. പ്രകാശ് കുട്ടികൾക്കും ഒഫീഷ്യൽസിനുമുള്ള ജേഴ്സി സ്പോൺസർ ചെയ്തു. വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടുകൾക്ക് പ്രത്യേകം നിറങ്ങളിലുള്ള ജേഴ്സിയാണ് നൽകുന്നത്.

ശാരീരികവും മാനസികവും ബുദ്ധിപരവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ സംരക്ഷിക്കുന്നതിനും അവരെയും ഉൾക്കൊണ്ട് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംയോജിത പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നതാണ് ഈ വർഷത്തെ ലോക ഭിന്നശേഷി ദിന പ്രമേയം. ഇൻക്ലൂസീവ് കായികോത്സവം, ബിഗ് ക്യാൻവാസ്, കയ്യൊപ്പ് കൂട്ടായ്മ, പോസ്റ്റർ രചന, കുടുംബ സംഗമം, സ്പോർട്സ് – ഹെൽത്ത് ഹബ്ബുകളുടെ ഉദ്ഘാടനം തുടങ്ങി വിവിധ പരിപാടികൾ ബി ആർ സി പരിധിയിലുള്ള വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സ്കൂളുകളിലും പൊതു ഇടങ്ങളിലും നടങ്ങമെന്ന് ബി പി സി ഷാജി എ. സലാം, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ സോണിയ മോൾ ജോസഫ്, സീമ എസ്. പിള്ള എന്നിവർ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

0
കോട്ടയം : മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി....

പന്തളം മഹാദേവർ ക്ഷേത്രത്തിലെ അഷ്ടബന്ധകലശം ഇന്ന് തുടങ്ങും

0
പന്തളം : മഹാദേവർ ക്ഷേത്രത്തിലെ അഷ്ടബന്ധകലശം ഇന്ന് തുടങ്ങി വെള്ളിയാഴ്ച...

ഏറ്റുമാനൂരിൽ 4.5 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

0
കോട്ടയം: ഏറ്റുമാനൂർ പ്രാവട്ടം ഭാഗത്ത് നിന്ന് 4.5 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്ഥാന...

മാവര പാടം വെള്ളത്തിൽ മുങ്ങി ; കൊയ്ത്ത് പ്രതിസന്ധിയില്‍

0
പന്തളം : തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ മാവര പാടശേഖരത്തിലെ...