പന്തളം മഹാദേവർ ക്ഷേത്രത്തിലെ അഷ്ടബന്ധകലശം ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

പന്തളം : മഹാദേവർ ക്ഷേത്രത്തിലെ അഷ്ടബന്ധകലശം ഇന്ന് തുടങ്ങി വെള്ളിയാഴ്ച സമാപിക്കും. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെയും രഞ്ജിത്ത് നാരായണൻ ഭട്ടതിരിപ്പാടിന്റെയും കാർമികത്വത്തിലാണ് ചടങ്ങുകൾ. സഹസ്രകലശത്തിന്റെ ഭാഗമായ ബ്രഹ്മകലശം, ഖണ്ഡ ബ്രഹ്മകലശം പരികലശം, പഞ്ചപുണ്യാഹം, മുളയിടീൽ, പ്രാസാദശുദ്ധിക്രിയകൾ, അസ്ത്രകലശപൂജ, വാസ്തുകലശം, ബിംബശുദ്ധിക്രിയ, പ്രോക്തഹോമം, പ്രായശ്ചിത്തഹോമം, ശാന്തിഹോമം, അദ്‌ഭുതശാന്തിഹോമം, തത്ത്വഹോമം, അനുജ്ഞാകലശം, ധ്യാനസങ്കോചക്രിയ, പ്രാണാധിവാസക്രിയ,

ഭദ്രദീപപ്രതിഷ്ഠ, അവസ്രാവപ്രോക്ഷണം തുടങ്ങിയ കർമങ്ങളാണ് അഞ്ചുദിവസമായി നടക്കുന്നത്. മേയ് ഒൻപതിന് കുംഭേശകലശം, കർക്കരികലശം, ബ്രഹ്മകലശം ഇവ അലങ്കാരപ്രദക്ഷിണമായി ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. രാവിലെ 8.41-നും 10.37-നും ഇടയിൽ അഷ്ടബന്ധസ്ഥാപനം, അനുബന്ധക്രിയകൾ എന്നിവയും തുടർന്ന് സമൂഹസദ്യയും നടക്കും. അഷ്ടബന്ധകലശത്തിന്റെ ഭാഗമായുള്ള 41-ാം കലശം സഹസ്രകലശമായി വിവിധ ചടങ്ങോടുകൂടി നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...