റാന്നി: ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും പരിഹരിക്കപ്പെടുന്നതിനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടുന്നതിനും ഡിസംബർ മൂന്ന് ലോക ഭിന്ന ശേഷി ദിനമായി ആചരിക്കുന്നു.” ശാരീരികയും മാനസികവും ബുദ്ധിപരവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ സംരക്ഷിക്കുന്നതിനും അവരെയും ഉൾക്കൊണ്ട് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംയോജിത പ്രവർത്തനങ്ങൾ ഏറ്റെടുക്കുക” എന്നതാണ് ഈ വർഷത്തെ ലോക ഭിന്നശേഷി ദിന പ്രമേയം.
ഡിസംബർ ഒന്നു മുതൽ 31 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ റാന്നി ബി ആർ സി നടത്തുന്നു. ഭിന്നശേഷിക്കാർക്ക് കരുത്തേകാനും കൈത്താങ്ങാകാനും പൊതു സമൂഹത്തെ സജ്ജരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പൊതു ഇടങ്ങളിലെ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം മാമുക്ക് ഭാരത് പ്രട്രോളിയം പമ്പിൽ സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ എ.കെ. പ്രകാശ് നിർവഹിച്ചു. ബി.പി.സി ഷാജി എ.സലാം, സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ, സി.ആർ.സി കോ- ഓർഡിനേറ്റർ മാർ , അധ്യാപകർ എന്നിവർ പങ്കെടുത്തു.