റാന്നി : സമഗ്ര ശിക്ഷ കേരളം ലോക ഭിന്നശേഷി ദിനം
പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം റാന്നി ബി ആർ സിയിൽ നടത്തി. സാമൂഹിക ജീവിതത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്രസഭ ഇങ്ങനെ ഒരു ദിനം ആഘോഷിക്കുന്നത്. ശാരീരികവും മാനസികവും ബുദ്ധിപരവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ നേതൃത്വപാടവം വർധിപ്പിച്ച് അവരെയും ഉൾക്കൊള്ളിച്ച് സുസ്ഥിരവികസന ഭാവിക്കായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയം.
റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഗോപി അധ്യക്ഷത വഹിച്ചു. റാന്നി മുൻ എം. എൽ. എ രാജു എബ്രഹാം വിശിഷ്ട അതിഥിയായി കുട്ടികളുമായി സംവദിച്ചു.
വിദ്യാഭ്യാസ ഉപ ഡയറക്ടർ ബി.ആര്‍ അനില മുഖ്യപ്രഭാഷണം നടത്തി. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് റൂബി കോശി, അങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിന്ദു റെജി, റാന്നി പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. പ്രകാശ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജെസ്സി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുജ ബിനോയ്, പഴവങ്ങാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ ജി. നായർ, വാർഡ് മെമ്പർ ബിനിറ്റ് മാത്യു, ഡിപിസി റെനി ആന്റണി, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ഡോ. സുജമോൾ, എ.പി ജയലക്ഷ്മി, ബി. പി.സി ഷാജി എ.സലാം,ഡയറ്റ് ഫാക്കൽറ്റി ഡോ. കെ.കെ ദേവി, ഫെഡറൽ ബാങ്ക് മാനേജർ ടോം തോമസ്, റെജി വളയനാട്ട്, സുരേഷ് ബാബു ഗ്രാൻഡ് ബേക്കറി, എച്. എം. ഫോറം കൺവീനർ ഷാജി തോമസ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഹിമ മോൾ സേവിയർ, സോണിയ മോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഫ്ലവേഴ്സ് ചാനൽ “ഇത് ഐറ്റം വേറെ” കോമഡി താരങ്ങളായ ഹരി ഉതിമൂട്, സുജിത്ത് കോന്നി, രാജേഷ് കൊട്ടാരത്തിൽ എന്നിവരുടെ സാന്നിധ്യം കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശകരമായി. സംസ്ഥാന ഇൻക്ലൂസീവ് കായികോൽസവത്തിൽ വിജയികളായവരെ ചടങ്ങിൽ ആദരിച്ചു. പ്രശസ്ത പിന്നണിഗായകൻ അനൂപ്. വി.കടമ്മനിട്ട കുട്ടികൾക്കായി പാട്ടുപാടി. സമ്മേളനത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ നടന്നു. എല്ലാവർക്കും സ്നേഹവിരുന്നും സമ്മാനങ്ങളും നൽകി.