തമിഴ് സീരിയൽ നടൻ യുവൻരാജ് നേത്രൻ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ് സീരിയൽ താരം യുവൻരാജ് നേത്രൻ അന്തരിച്ചു. അർബു​ദ ബാധയെത്തുടർന്ന് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു. തമിഴിൽ ഹിറ്റായ നിരവധി സീരിയലുകളിൽ യുവൻരാജ് പ്രധാന വേഷത്തിലെത്തിയിരുന്നു. ബാലതാരമായാണ് അഭിനയരം​ഗത്തേക്ക് എത്തുന്നത്. 25 വർഷത്തോളമായി അഭിനയരം​ഗത്ത് സജീവമായിരുന്നു. മറുധാനി എന്ന ഷോയിലൂടെയാണ് ശ്രദ്ധേയനാകുന്നത്.കരിയറിന്റെ തുടക്ക കാലത്ത് നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിലാണ് യുവൻരാജ് തിളങ്ങിയത്. ചില തമിഴ് ചിത്രങ്ങളിൽ സഹനടനായും വേഷമിട്ടു. നിരവധി റിയാലിറ്റി ഷോകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. സൺ ടിവിയിലെ ഡാൻസ് റിയാലിറ്റി ഷോയായ മസ്താന മസ്താനയിൽ വിജയി ആയിരുന്നു. നിലവിൽ സിംഗപ്പെണ്ണെ, രഞ്ജിതമേ തുടങ്ങിയ സീരിയലുകളിലാണ് യുവൻരാജ് അഭിനയിച്ചു കൊണ്ടിരുന്നത്.

അടുത്തിടെ യുവൻരാജ് ആശുപത്രിയിലാണെന്ന വിവരം മകൾ അബേനയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. “അച്ഛൻ കാൻസർ പോസിറ്റീവാണ്. ശസ്ത്രക്രിയ കഴിഞ്ഞു. കരൾ തകരാറിലായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അച്ഛൻ വേഗം സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർഥിക്കണം.”- എന്നായിരുന്നു അബേനയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. സീരിയൽ നടിയായ ദീപയാണ് യുവൻരാജിന്റെ ഭാ​ര്യ. അബേനയ, അഞ്ജന എന്നീ രണ്ട് മക്കളുമുണ്ട് ഇവർക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...