ലോക ഗജദിനം : ചിത്രരചനാ മത്സരവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക ഗജദിനത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ചിത്രരചനാ മത്സരവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ആനകളുടെ ലോകവും ജൈവ വൈവിധ്യത്തിൽ അവയുടെ പ്രാധാന്യവും എന്ന വിഷയത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. ആവാസവ്യവസ്ഥയുടെ ഘടനയിലും ജീവിതരീതിയുടെ അടിസ്ഥാനത്തിലും നിരവധി പ്രത്യേകതകളുള്ള ആനകളെ അടുത്തറിയാനും അവയുടെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠനക്ലാസ് സംഘടിപ്പിച്ചത്.

ആനകളുടെ ലോകം എന്ന വിഷയത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. കാനനഭംഗിയും കരിവീരന്മാരുടെ മെയ്യഴകും സമ്മേളിച്ച നിരവധി ചിത്രങ്ങൾ നാനാവർണ്ണങ്ങളിൽ വിരിഞ്ഞപ്പോൾ മത്സരത്തിനതീതമായി പ്രകൃതിയെ അടുത്തറിയാനും ജൈവവൈവിധ്യത്തെ മാനിക്കാനും കുട്ടികൾക്ക് കഴിഞ്ഞു. സ്കൂൾ ആർട്സ് ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ള 50 കുട്ടികൾ ചിത്രരചനയിൽ പങ്കാളികളായി. വശ്യമായ കാനനഭംഗിയും ഗജവീരന്മാരും ആനത്താരയുമൊക്കെ ക്യാൻവാസിൽ നിറങ്ങളുടെ അകമ്പടിയോടെ വിരുന്നെത്തിയ ചടങ്ങ് കുട്ടികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. സോഷ്യൽ ഫോറസ്ട്രി പത്തനംതിട്ട റേയ്ഞ്ച് സെക്ഷൻ ഓഫീസർ വിനോദ് ഡി. പഠനക്ലാസ് നയിച്ചു. സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് മനോജ് പുളിവേലിൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ആർ. ശ്രീകുമാർ, കലാവിഭാഗം കൺവീനർ സന്ധ്യ പി., സ്റ്റാഫ് സെക്രട്ടറി മായ ടി.എൻ. എന്നിവർ സംബന്ധിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...