Wednesday, July 2, 2025 3:30 pm

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഇന്ന് ലഭിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

ന്യുഡൽഹി : ഇന്ത്യൻ നിർമിത കോവിഡ് വാക്സിനായ കോവാക്സിന് വിദേശ രാജ്യങ്ങളിൽ അടിയന്തര ഉപയോഗാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന് പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പാണ് ഇന്ത്യൻ നിർമിത കോവിഡ് വാക്സിനായ കോവാക്സിന്റെ എമർജൻസി യൂസേജ് ലിസ്റ്റിംഗ് അംഗീകാരം സംബന്ധിച്ച് അന്തിമ തീരുമാനം പുറപ്പെടുവിക്കുക. ഇതിനകം തന്നെ ഇത് സംബന്ധിച്ച തീരുമാനം ആഴ്ചകളോളം വൈകിയിരിക്കുകയാണ്.

ഏപ്രിൽ 19 നാണ് അനുമതിക്കായി ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമർപ്പിച്ചത്. വാക്സിൻ പരീക്ഷണഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതൽ രേഖകൾ ഹാജരാക്കിയിരുന്നു. ഇന്ന് സംഘടനയുടെ ഉപദേശക സമിതി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷം കോവാക്സിനുള്ള അംഗീകാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവാക്സിൻ വികസിപ്പിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ്. ഇന്ത്യയിൽ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അംഗീകാരമില്ല. അടിയന്തര ഉപയോഗ ലിസ്റ്റിംഗിനുള്ള അംഗീകാരം കോവാക്സിന് ലഭിക്കുന്നതോടെ കോവാക്സിൻ സ്വീകരിച്ച ആളുകൾക്ക് മറ്റ് രാജ്യങ്ങളിൽ പ്രവേശിക്കാൻ അംഗീകാരം ലഭിക്കുന്നതിന് സഹായിക്കും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഒക്ടോബർ അവസാനത്തോടെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലോകാരോഗ്യസംഘടനയുടെ തീരുമാനം വൈകുകയായിരുന്നു.

ഇറ്റലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ വാക്സിനുകൾക്ക് ഗ്ലോബൽ റെഗുലേറ്ററി ബോഡിയുടെ അംഗീകാരം ലഭിക്കുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചാൽ അന്താരാഷ്ട്ര യാത്രകൾ സുഗമമാകുമെന്നും മറ്റ് രാജ്യങ്ങളിലെ ആളുകൾക്കും വാക്സിൻ നൽകാൻ ഇന്ത്യക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാമെന്ന് ഹൈക്കോടതി

0
കൊച്ചി: പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ്...

പള്ളിക്കലില്‍ വൈദ്യുതി മുടക്കം പതിവ് ; പരാതി പറഞ്ഞ് മടുത്ത് നാട്ടുകാര്‍

0
പള്ളിക്കൽ : മഴക്കാലമാകുമ്പോൾ പള്ളിക്കൽ നിവാസികൾ നേരിടുന്ന ഏറ്റവും വലിയ...

അമിത വേഗത്തിലെത്തിയ കാർ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു

0
ബംഗളുരു: അമിത വേഗത്തിലെത്തിയ ഇന്നോവ കാർ റോഡിൽ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ...

പത്തനംതിട്ടയിലെ സ്വകാര്യ ഫ്ലാറ്റിൽ ഗുരുതര നിയമലംഘനങ്ങൾ ; അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

0
പത്തനതിട്ട : പിറ്റിസി വെസ്റ്റേൺ ഗഡ്സ് അപ്പാർട്ട്മെന്റ് ഫ്ലാറ്റ് സമുച്ചയത്തിൽ...