ചെങ്ങന്നൂര്‍ : ലോകത്തെ മലയാളി സമൂഹത്തിനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയ്യുന്ന നിരവധിയായ സേവന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറ് ഓക്‌സിജന്‍ കോണ്‍സന്ററേറ്ററുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി നഗരസഭയിലേക്ക് നല്‍കിയ ഓക്‌സിജന്‍ കോണ്‍സന്ററേറ്ററിന്റെ വിതരണോദാഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ആഫ്രിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് സിസിലി ജേക്കബ്, ഗ്ലോബല്‍ എത്തിക്‌സ് കമ്മിറ്റിയംഗം മത്തായി ജേക്കബ്, നൈജീരിയ പ്രൊവിന്‍സ് പ്രസിഡന്റ് സാലൈ സെയ്ത്ത്, ട്രാവന്‍കൂര്‍ പ്രസിഡന്റ് സാം ജോസഫ്, നഗരസഭാ വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍, മുന്‍ ചെയര്‍മാന്‍ കെ.ഷിബുരാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുജിത്ത് സുധാകര്‍ എന്നിവര്‍ പ്രസംഗിച്ചു.
ലോകത്ത് വിവിധ ഭാഗങ്ങളിലായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിരവധിയായ സേവന പ്രവര്‍ത്തനങ്ങളും ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ചെയ്തു വരികയാണെന്ന് ഗ്ലോബല്‍ പ്രസിഡന്റ് റ്റി.പി.വിജയന്‍, ഭാരവാഹികളായ ഷാജി ജേക്കബ്, സുഹാസ് എസ് പിള്ള എന്നിവര്‍ അറിയിച്ചു. പാലായില്‍ 25 പേര്‍ക്ക് വസ്തുവും വീടും നല്‍കുന്ന ഗ്രീന്‍ വില്ലേജ് പദ്ധതി ഉടന്‍ നടപ്പിലാക്കും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ നിരവധി പേര്‍ക്ക് ചികിത്സാ സഹായം, ഭക്ഷ്യധാന്യകിറ്റുകള്‍, മരുന്നുകള്‍ എന്നിവ വിതരണം ചെയ്തുവരുന്നു. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെയും മരണപ്പെട്ടവരെയും നാട്ടിലെത്തിക്കുന്നതുള്‍പ്പെടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.