Wednesday, May 14, 2025 7:21 pm

ലോക പുകയില വിരുദ്ധ ദിനം ; പുകവലി പൂർണമായും ഉപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

ല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില ഉപഭോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. പുകയില ഉപയോഗം വഴി ഒരു വർഷം ലോകത്തിൽ ശരാശരി എട്ട് ദശലക്ഷം പേർ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. പുകവലി മൂലം നിരവധി രോഗങ്ങളാണ് പിടിപെടുക. പുകവലിയുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് പുകവലിക്കുന്നവർ മാത്രമല്ല, അവർക്കൊപ്പമുള്ളവർ കൂടിയാണ്. ഇന്ത്യയിലെ യുവാക്കളിൽ നാൽപ്പത് ശതമാനത്തോളം പേർ ഇത്തരം നിഷ്ക്രിയ പുകവലിക്ക് ഇരയാകേണ്ടി വരുന്നുവെന്നാണ് കണക്കുകൾ.

പുകയില കൃഷി ചെയ്യുന്ന കർഷകർ ഉൾപ്പെടെയുള്ള വ്യക്തികളുടെ ആരോഗ്യത്തെ മാത്രമല്ല, വനനശീകരണത്തിലേക്കും നയിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടും, ഓരോ വർഷവും ഏകദേശം 3.5 ദശലക്ഷം ഹെക്ടർ ഭൂമി പുകയില കൃഷിക്കായി പരിവർത്തനം ചെയ്യപ്പെടുന്നു. 1987-ൽ ലോകാരോഗ്യ സംഘടന പുകയില ഉപയോഗ നിയന്ത്രണത്തിനായി ഒരു ആഗോള ആചരണ ദിനം രൂപീകരിക്കുന്നതിനുള്ള പ്രമേയം അംഗീകരിച്ചു. 1988 മെയ് 31 ന് ആദ്യത്തെ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. ഉദ്ഘാടന വർഷത്തിന്റെ പ്രമേയം, “പുകയില അല്ലെങ്കിൽ ആരോഗ്യം: ആരോഗ്യം തിരഞ്ഞെടുക്കുക” എന്നതായിരുന്നു.

2023ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം “നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല” എന്നതാണ്. ശ്വാസകോശ അർബുദം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയും അതിലേറെയും ഉൾപ്പെടെ പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും കൂടിയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. 2016-17 പ്രകാരം ഇന്ത്യയിൽ ഏകദേശം 267 ദശലക്ഷം മുതിർന്നവർ (15 വയസും അതിനുമുകളിലും) (മുതിർന്നവരിൽ 29%) പുകയില ഉപയോഗിക്കുന്നതായി ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവേ ഇന്ത്യ വ്യക്തമാക്കുന്നു.

പുകവലി പൂർണമായും ഉപേക്ഷിക്കാം, ഇതാ ചില വഴികൾ…
ഒന്ന്…
ആദ്യം നിങ്ങൾ ചെയ്യേണ്ടത് പുകവലി പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനമെടുക്കുക എന്നതാണ്.
പുകവലിക്കാൻ തുടങ്ങിയതിൻറെ കാരണത്തെ തിരിച്ചറിയാൻ ശ്രമിക്കുന്നത് പുകവലി കുറയ്ക്കുന്നതിന് ആക്കം കൂട്ടും. പലപ്പോഴും പരിഹരാക്കാൻ കഴിയുന്ന കാരണമായിരിക്കും.

രണ്ട്…
മിക്കവരും മാനസിക സമ്മർദ്ദത്തെ കുറയ്ക്കാനാണ് പുകവലി ശീലമാക്കുന്നത്. എന്നാൽ മാനസിക സമ്മർദ്ദത്തെ കുറയ്ക്കാൻ മറ്റു വഴികൾ തേടുന്നത് നല്ലതാണ്. യോഗ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

മൂന്ന്…
പുകവലിക്കണമെന്ന് തോന്നുമ്പോൾ ബദൽ വഴികളെ കുറിച്ച് ചിന്തിച്ചുതുടങ്ങാം. പുകവലിക്കാൻ തോന്നുമ്പോൾ മറ്റെന്തെങ്കിലും വായിലിട്ട് ചവയ്ക്കുന്നത് പുകവലി നിയന്ത്രിക്കാൻ സഹായിക്കും. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം.

ശ്രദ്ധിക്കുക…
പുകവലി നിർത്താൻ തീരമാനിക്കുമ്പോൾ നിക്കോട്ടിൻ, ശരീരത്തിൽ നിന്നും പിൻവാങ്ങുന്നതു മൂലം ചില പിൻവാങ്ങൽ ലക്ഷണങ്ങൾ (Withdrawal Symptoms) ഉണ്ടാകാം. ദേഷ്യം, ഉത്കണ്ഠ, തലവേദന, ഉറക്കമില്ലായ്മ, ചുമ, ക്ഷീണം, വിഷാദം തുടങ്ങിയവ ഉണ്ടാകാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇലന്തൂർ പഞ്ചായത്തിലെ ഉദ്യോഗാർത്ഥികൾക്കായുള്ള വ്യക്തിത്വ വികസന ത്രിദിന പരിശീലന ക്ലാസ് നടത്തി

0
പത്തനംതിട്ട : ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ജോബ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഇലന്തൂർ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ

0
ന്യൂഡൽഹി: സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ....

കശ്മീരിൽ ലഷ്കർ പ്രാദേശിക കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു

0
ജമ്മു: ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരവാദികളെ വധിച്ചെന്ന് സ്ഥിരീകരിച്ച് സൈന്യം....

റാന്നി നിയോജക മണ്ഡലത്തിൽ ജനകീയ ജലസംരക്ഷണ പരിപാലന പദ്ധതി നടപ്പാക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ...

0
റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ ജല ദൗർലഭ്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന്...