ഡൽഹി: യുഎന്‍ കഴിഞ്ഞ ഏപ്രില്‍ 19ന് പുറത്തിറക്കിയ ജനസംഖ്യാ റിപ്പോര്‍ട്ട് പ്രകാരം ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. ആഗോള ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട വെല്ലുവിളികളെയും അനന്തരഫലങ്ങളെയും കുറിച്ച് വ്യക്തികളിൽ അവബോധം വളർത്തുന്നതിനും ബോധവത്കരിക്കുന്നതിനുമായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. രണ്ടു വര്‍ഷത്തിനകം ദാരിദ്രത്തിലും അരക്ഷിതാവസ്ഥയിലും കാര്യമായ മാറ്റങ്ങളുണ്ടാക്കണമെന്നാണ് െഎക്യരാഷ്ട്രസഭയുടെ ലക്ഷ്യം.
ഇത് സാക്ഷാത്കരിക്കണമെങ്കില്‍ ജസസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നത് തടഞ്ഞേ മതിയാകു’ലിംഗസമത്വത്തിന്റെ ശക്തി ഉയർത്തിക്കാട്ടുക: നമ്മുടെ ലോകത്തിന്റെ അനന്തമായ സാധ്യതകൾ തുറക്കുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്തുക’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. 33 വരഷങ്ങള്‍ക്ക് മുന്‍പ് 1990 ജൂലൈ 11 ന് 90 ലധികം രാജ്യങ്ങളിലാണ് ആദ്യമായി ലോക ജനസംഖ്യാ ദിനം ആചരിച്ചത്.വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം നിലവില്‍ 7.9 ബില്ല്യണ്‍ ജനങ്ങള്‍ ലോകത്തുണ്ട്.