പത്തനംതിട്ട : കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ നടത്തിയ പഞ്ചായത്ത് തല ആരോഗ്യ ക്വിസ് മത്സരത്തിൽ വായ്പൂര് എൻ എസ്സ് എസ്സ് ഹൈസ്കൂൾ ബെസ്റ്റ് പെർഫോമൻസിനുള്ള ഒന്നാം സ്ഥാനവും അൽ – ഹിന്ദ് പബ്ലിക്ക് സ്കൂൾ കോട്ടാങ്ങൽ 2 – ാം സ്ഥാനവും നേടി. യുപി , ഹൈസ്കൂൾ വിഭാഗങ്ങളിലായി ഗ്രാമപഞ്ചായത്തിലെ 5 സ്കൂളുകൾ പങ്കെടുത്തു. ചുങ്കപ്പാറ സെൻ്റ് ജോർജ്ജ് ഹൈസ്കൂളിൽ വച്ച് നടന്ന മത്സരത്തിൽ യു പി വിഭാഗം ഒന്നാ സ്ഥാനം സെൻ്റ് ജോസഫ് സ്കൂളിലെ ശ്രീഹരി ആർ , അനു ശ്രേയ എസും രണ്ടാം സ്ഥാനം വായ്പൂർ എൻ എസ് എച്ച് എസ്സിലെ അഞ്ജലി മണി കെ. ബി , ശ്രേയ സച്ചിനും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം വായ്പൂർ എൻ എസ്സ് എസ്സ് എച്ച് എസിലെ അമാന ഫാത്തിമ, കാർത്തിക കെ നായർ , രണ്ടാം സ്ഥാനവും ക്രിസ്തുരാജ പബ്ലിക്ക് സ്കൂൾ ചുങ്കപ്പാറയിലെ ബിനില ട്രീസ ബിനു , ബെഹനാൻ വി വിനോദ് രണ്ടാം സ്ഥാനവും നേടി.
വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജോസഫ് ട്രോഫികളും സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ദീപ്തി ദാമോദരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. ലാവണ്യ രാജൻ, സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി. സെൻ്റ് ജോർജ്‌ജ് ഹൈസ്കൂൾ പ്രിൻസിപ്പൾ വർഗ്ഗീസ് ജോർജ്, പബ്ലിക് ഹെൽത്ത് നഴ്സ് സുജ പി നായർ കൃതജ്ഞതയും രേഖപ്പെടുത്തി. ജൂലൈ 11 ന് സ്കൂൾ തലത്തിൽ നടത്തിയ മത്സരങ്ങളുടെ തുടർച്ചയായി നടത്തിയ ബോധവത്കരണ പരിപാടികളുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരങ്ങൾക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ദീപ്തി എ എൽ , അതുൽ കെ. കെ. , ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ശോഭന കുമാരി എം എൽ എസ്സ് പി മാരായ സുമിത മോഹൻ , ദീപ സോമൻ എന്നിവർ നേതൃത്വം നല്കി.