റാന്നി പഴവങ്ങാടിയില്‍ ലോക തപാൽ ദിനാചരണം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : എം.എസ്.ടി.ടി.ഐ. റാന്നിയുടെ ആഭിമുഖ്യത്തിൽ റാന്നി പഴവങ്ങാടി ഗവ.എൽ.പി. സ്കൂളിൽ ലോക തപാൽ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി തപാൽ സേവനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരുകയും ഇൻലൻഡ് ലെറ്റർ, പോസ്റ്റ് കാർഡ്, ഇലക്ട്രോണിക് തപാൽ സേവനങ്ങൾ, പോസ്റ്റ് ബോക്സ് എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു. തപാൽ സംവിധാനത്തിന്‍റെ പ്രവർത്തനരീതികളും സമൂഹത്തിൽ തപാൽ വകുപ്പിന്‍റെ പ്രാധാന്യവും കുട്ടികൾക്ക് മനസിലാക്കുന്നതിനും പരിപാടി സഹായകരമായി. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു.

പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം ബിനിറ്റ് ജിജി അധ്യക്ഷത വഹിച്ചു. പോസ്റ്റൽ അസിസ്റ്റന്‍റ് ജയരാജ് തപാൽ ഓഫീസ് പ്രവർത്തനങ്ങളെക്കുറിച്ചും വിവിധ തപാൽ സേവനങ്ങളെക്കുറിച്ചും വിശദീകരിച്ചു. തപാൽ സേവനരംഗത്തെ പ്രവർത്തനങ്ങളെ ആദരിക്കുന്നതിന്‍റെ ഭാഗമായി പോസ്റ്റ്മാൻ സുരാജ് എസ്.എസ്.നെ ചടങ്ങിൽ ആദരിച്ചു. എം.എസ്.ടി.ടി.ഐ. പ്രിൻസിപ്പൽ ജിയ ജോസ്, ഗവൺമെന്‍റ് എൽ.പി. സ്കൂൾ പ്രധാനാധ്യാപിക ജലജ കെ., ദിവ്യ ടി.ആർ., വികാസ് വർഗീസ് , ടിനി ജേക്കബ്‌, സുജിത്ത് പി., നീനു മേരി, അശ്വതി എന്നിവർ പ്രസംഗിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെയും പ്രക്ഷോഭം തുടരുമെന്ന് സിജെപി ; അടച്ചിട്ടിരുന്ന 45 മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം പുനരാരംഭിച്ചു

0
ഡൽഹി: ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ തുറന്നു. ഇന്ന് രാവിലെ മുതൽ അടച്ചിട്ട...

ദില്ലിയിലെ പോലീസ് നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് യു.എൻ.; കോടതിയലക്ഷ്യ ഹർജി നാളെ കോടതിയിൽ

0
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക്...

റിയാദ് വിമാനത്താവളത്തിൽ സ്ഫോടനമെന്ന് അഭ്യൂഹം; യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

0
ജിദ്ദ: സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർക്ക്...

സിജെപി മുംബൈ തലവനെ മർദ്ദിച്ചതായി പരാതി; നേതാവ് ആശുപത്രിയിൽ, പോലീസിനെതിരെ ആഞ്ഞടിച്ച് പ്രവർത്തകർ

0
മുംബൈ: സിജെപിയുടെ മുംബൈ നേതാവായ പ്രണയ് അഹിറെ പൊലീസിന്റെ മർദ്ദനമേറ്റ് ആശുപത്രിയിലെന്ന്...