ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

For full experience, Download our mobile application:
Get it on Google Play

81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബുകൾ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ കീഴടക്കി. എന്നാൽ, മനുഷ്യരാശിയുടെ തീരാകളങ്കമായി ഇന്നും നിലകൊള്ളുകയാണ് ആ വിസ്‌ഫോടനങ്ങൾ. 1945 ആഗസ്ത് 6. വർഷങ്ങൾ ആയി യുദ്ധത്തിന്റെ നിഴലിൽ ആയിരുന്നെങ്കിലും, ആ ദിവസം ചരിത്രത്തിലും സ്വന്തം ജീവിതത്തിലും സങ്കൽപ്പിക്കാനാവാത്ത വഴിത്തിരിവുണ്ടാക്കുമെന്ന് അവരാരും കരുതിയിരുന്നില്ല.

കേണൽ പോൾ ടിബറ്റ്സ് എന്ന വൈമാനികൻ എനോള ഗേ എന്ന ബി-29 ബോംബർ വിമാനം ഹിരോഷിമയുടെ ആകാശത്തേക്ക് പറത്തുകയായിരുന്നു അപ്പോൾ. കൃത്യം എട്ടു പതിനഞ്ചിന് ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബ് വിമാനത്തിൽ നിന്ന് താഴേയ്ക്ക്. 44 സെക്കൻഡുകൾ സഞ്ചരിച്ച ബോംബ് നഗരത്തിന് 600 മീറ്റർ ഉയരത്തിൽ പൊട്ടിത്തെറിച്ചു. തീവ്രസ്‌ഫോടനം! അതിശക്തമായ പ്രകമ്പനം രണ്ടര കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാം നിമിഷാർദ്ധത്തിൽ തകർത്തെറിഞ്ഞു. കരിഞ്ഞമർന്ന കെട്ടിടങ്ങൾ. അതിതീവ്രതാപമുള്ള തീഗോളം അതിന്റെ പാതയിലുണ്ടായിരുന്നവരെയെല്ലാം ദഹിപ്പിച്ചു. തൽക്ഷണം, 70,000 പേർക്കാണ് ജീവൻ നഷ്ടമായത്. പതിനായിരക്കണക്കിന് പേർക്ക് പരിക്കേറ്റു.

ഹിരോഷിമ നഗരം നരകതുല്യമായി. മണിക്കൂറുകളോളം തീ ആളിപ്പടർന്നു, പുക ആകാശത്തെ മൂടി, മുറിവേറ്റവരുടെ നിലവിളികളാൽ അന്തരീക്ഷം നിറഞ്ഞു. ഗുരുതരമായ പൊള്ളൽ, റേഡിയേഷൻ രോഗം, മറ്റ് പരിക്കുകൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികളാൽ ആശുപത്രികൾ പെട്ടെന്ന് നിറഞ്ഞു. ഹിബാകുഷ എന്നറിയപ്പെടുന്ന, ദുരന്തത്തെ അതിജീവിച്ചവർ വെന്ത ശരീരവും തകർന്ന മനസ്സും നാശത്തിന്റെ ഭയാനകതയുമായി ജീവിക്കാൻ വിധിക്കപ്പെട്ടു. ദുരന്തം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ജാപ്പനീസ് ഫോട്ടോജേണലിസ്റ്റ് യോഷിതോ മാറ്റ്‌സുസുഗേ എടുത്ത അഞ്ച് ചിത്രങ്ങളിലൂടെയാണ് ഇരകൾ നേരിട്ട ഭീകരത ലോകം പിൽക്കാലത്ത് കണ്ടറിഞ്ഞത്. അതിജീവിച്ചവരുടെ വിവരണങ്ങൾ പിൽക്കാലത്ത് പുറത്തുവന്നു.

ഹിരോഷിമയിലെ ബോംബാക്രമണത്തിനും തുടർന്ന് ഓഗസ്റ്റ് 9-ലെ നാഗസാക്കിയിലെ ബോംബാക്രമണത്തെയും തുടർന്ന് ഓഗസ്റ്റ് പത്തിന് രണ്ടാം ലോക മഹായുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട്, കീഴടങ്ങാനുള്ള ജപ്പാന്റെ തീരുമാനം വന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെർമൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ ; യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും...

0
കോഴിക്കോട്: വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും....

പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍

0
കോഴിക്കോട്: പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍....

നേപ്പാൾ പ്രളയം ; തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഒന്നിച്ച് മറവ് ചെയ്യും ; കാണാതായവർക്കായുള്ള തെരച്ചിൽ...

0
ഡൽഹി: നേപ്പാളിൽ പ്രളയത്തില്‍ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുന്നു. തിരിച്ചറിയാത്ത...

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം ; ലൈസൻസും ഇല്ല ; ബോട്ടുകളും വള്ളങ്ങളും പിടികൂടി

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട്...