അമേരിക്ക: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോര്‍ഡ് ഇനി ബോബിയ്ക്ക് സ്വന്തം. 30 വയസും 266 ദിവസവും പ്രായമുള്ള ബോബിയെ ഏറ്റവും പ്രായം കൂടിയ നായയായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രഖ്യാപിച്ചു. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായ മാത്രമല്ല, എക്കാലത്തെയും പ്രായം കൂടിയ നായ കൂടിയാണ് ബോബി.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തങ്ങളുടെ ട്വിറ്ററില്‍ ബോബിയുടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ‘പുതിയ റെക്കോര്‍ഡ്: ജീവിച്ചിരിക്കുന്നതില്‍ വെച്ച് ഏറ്റവും പ്രായം കൂടിയ നായ, ബോബിക്ക് 30 വയസ്സും 266 ദിവസവും പ്രായമുണ്ട്. സ്വതന്ത്രമായ നടത്തം, മനുഷ്യരുടെ ഭക്ഷണം, മറ്റ് മൃഗങ്ങളുമായുളള ഇടപഴകല്‍ എന്നിവയാണ് ബോബിയുടെ ദീര്‍ഘായുസിന്റെ രഹസ്യം ‘ അവര്‍ കുറിച്ചു.





























