പുഴുവരിക്കുന്ന രുചികരമായ ഭക്ഷണ സാധനങ്ങൾ അടൂരിൽ പിടികൂടി

For full experience, Download our mobile application:
Get it on Google Play

അടൂർ: ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ ഹോട്ടൽ പരിശോധനയിൽ പുഴുവരിക്കുന്ന ആഹാരസാധനങ്ങൾ അടൂരിലെ ഹോട്ടലില്‍ നിന്ന് പിടികൂടി. ശീതീകരണ ഉപകരണങ്ങളിൽ പുഴുവരിച്ച മാംസവും കണ്ടെത്തി. അടൂർ സെൻട്രൽ ടോളിന് സമീപം പ്രവർത്തിക്കുന്ന അറേബ്യൻ ഡ്രീംസ്‌ എന്ന സ്ഥാപനത്തിൽ നിന്നുമാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

അടുക്കളയും പരിസരവും വൃത്തിഹീനമായ ചുറ്റുപാടിലാണ് കാണപ്പെട്ടത്. മുൻപും ഇതേ ഹോട്ടലിൽ പരിശോധന നടത്തിയിട്ടുള്ളതാണ്. എന്നാല്‍ വീണ്ടും ക്രമക്കേടുകൾ ആവർത്തിക്കുന്നതായിട്ടാണ് കാണുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആരോഗ്യ പരിരക്ഷയും നിയമ ലംഘനവും കണക്കിലെടുത്ത് കര്‍ശന നടപടികൾ കൈക്കൊള്ളുമെന്നും സ്ഥാപനം പൂട്ടിയിടാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടൂര്‍ നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ കെടുകാര്യസ്ഥതയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍തിക്കുന്നതിന്റെ കാരണമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...