മുളക്കുഴ : ഗാന്ധിജയന്തി ദിനത്തിൽ സ്മരണകൾ ഉണർത്തി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബി.ജെ.പി മുളക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരീക്കര എസ്.എൻ.ഡി.പി സ്കൂളിന് സമീപമുള്ള ഗാന്ധി പ്രതിമയിലാണ് മാലചാർത്തി പുഷ്പാർച്ചന നടത്തിയത്. അരീക്കര കേന്ദ്രീകരിച്ചുള്ള യുവജന കൂട്ടായ്മ നിർമ്മിച്ചതാണ് ഗാന്ധി പ്രതിമ.
ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.എൻ സുരേന്ദ്രൻ, സന്തോഷ് കുമാർ, മഹിളാമോർച്ച പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വിനിജാ സുനിൽ, അഞ്ജനാ സുധീഷ്, വി.എച്ച്.പി ജില്ലാ വർക്കിങ്ങ് പ്രസിഡന്‍റ് ജി.സുധീഷ്, അശോകൻ എന്നിവർ നേതൃത്വം നൽകി.