സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ടി. പത്മനാഭൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ടി. പത്മനാഭൻ. വിവരാവകാശ കമ്മീഷന്‍ പുറത്തുവിടാൻ പറഞ്ഞ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് കുറേ കടലാസുകൾ സർക്കാർ അമുക്കി വെച്ചെന്നും എന്തിനായിരുന്നു ഇതെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ഇരയുടെ കൂടെ ആണെന്നാണ് പറയുന്നത്. എന്നാൽ അവർ അങ്ങനെ ആണോ എന്നും പത്ഭനാഭൻ മാതൃഭൂമി ന്യൂസിനോട് ചോദിച്ചു. അമ്മ എന്ന സംഘടന എന്തിനായിരുന്നു. താര ഷോ സംഘടിപ്പിക്കും, ദരിദ്രരായ കലാകാരന്മാർക്ക് മാസവേതനങ്ങൾ നൽകും തുടങ്ങിയവയായിരുന്നു സംഘടന ചെയ്തു വന്നിരുന്നത്. എന്നാൽ ഇതിന്റെയൊക്കെ മറവിൽ ചെയ്തിരുന്നത് വളരെ സങ്കടകരമായ പ്രവൃത്തികളല്ലേ? ഇപ്പോൾ ഓരോന്നോരോന്നായി പുറത്തുവന്നിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് അവർ ചർച്ച ചെയ്തിട്ടേ ഇല്ലാല്ലോ. അറിഞ്ഞ ഭാവം തന്നെ വന്നത് ഇപ്പോഴല്ലേ.

ഇങ്ങനെ ഒരു സംഘടനയെക്കൊണ്ട് എന്താണ് ഒരു ഉപകാരം എന്ന് സ്വയം ചോദിച്ചു പോകുന്നില്ലേ- പത്മനാഭൻ ചോദിച്ചു. മുകേഷിന്റെ കാര്യത്തിൽ ഇടതുപക്ഷം പുനർചിന്തനം നടത്തേണ്ടതാണ്. അദ്ദേഹത്തെ നയരൂപീകരണ കമ്മിറ്റിയിൽ ഇപ്പോഴും വെച്ചിരിക്കുകയാണ്. ഇതിൽ എന്ത് മെച്ചമാണെന്ന് അറിയില്ല. ഹേമ കമ്മിഷൻ അല്ലാതെ ഹേമാ കമ്മിറ്റിയെയാണ് വെച്ചത്. കമ്മിറ്റി വളരെ ശക്തിയുള്ള ഏർപ്പാടല്ല. കമ്മിഷൻ ആയിരുന്നുവെങ്കിൽ വളരെ ബലമുള്ളതാണ്. അവർക്ക് പല നടപടികളും മറ്റൊരാളോട് ചോദിക്കാതെ സ്വയമേവ എടുക്കാൻ കഴിയുമായിരുന്നു. മുകേഷിനെ പാർട്ടി രാജിവെപ്പിക്കണം. അതിനൊന്നും ഇടവരുത്താതെ മുകേഷ് സ്വയം മാറി നിൽക്കുന്നതായിരിക്കും മുകേഷിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് വിവാദം : മാപ്പ് പറഞ്ഞിട്ടും 15-കാരിക്ക് രക്ഷയില്ല ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ...

0
ഡൽഹി : നീറ്റ് വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്...

ഹരിപ്പാട്ട് മരം വീടിന് മുകളിലേക്ക് കടപുഴകിവീണു ; അമ്മയും മകളും അത്ഭുതകരമായി രക്ഷപെട്ടു

0
ആലപ്പുഴ: കുമാരപുരത്ത് ശക്തമായ കാറ്റിലും മഴയിലും മരം വീടിനുമുകളിലേക്ക് കടപുഴകിവീണു. കുമാരപുരം...

നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

0
കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ പിന്നിൽ...

ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കടലാക്രമണം രൂക്ഷം ; വീടുകളിൽ വെള്ളം കയറി

0
ആലപ്പുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം അതിരൂക്ഷം. കാലവർഷക്കെടുതികളും കടലാക്രമണവും തീരദേശ...