ബാലസാഹിത്യകാരി വിമല മേനോന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാലസാഹിത്യകാരി വിമല മേനോന്‍ (76) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു വിടവാങ്ങല്‍. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ് അധ്യാപകനും ഇന്റീരിയര്‍ ഡിസൈനറുമായിരുന്ന പരേതനായ യു.ജി.മേനോനാണ് ഭര്‍ത്താവ്. ‘ഒരാഴ്ച’ എന്ന കൃതിക്ക് 1990-ലെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചു. മറ്റു നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ജവഹര്‍ ബാലഭവന്റെയും ഭിന്നശേഷി കുട്ടികള്‍ക്കായുള്ള വെങ്ങാനൂര്‍ ബഡ്‌സ് സ്പെഷ്യല്‍ സ്കൂളിന്റെയും പ്രിന്‍സിപ്പലായിരുന്നു.

21 വര്‍ഷം തിരുവനന്തപുരം ചെഷയര്‍ ഹോംസ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റര്‍ സെക്രട്ടറിയുമായിരുന്നു. നായാട്ട്, ഒളിച്ചോട്ടം, സ്നേഹത്തിന്റെ മണം, മന്ദാകിനി, അമ്മുകേട്ട ആനക്കഥകള്‍, പിറന്നാള്‍ സമ്മാനം, പഞ്ചതന്ത്രം കഥകള്‍ എന്നീ വിവര്‍ത്തന കൃതികളെ കൂടാതെ ‘ശ്യാമദേവന്‍’ എന്ന കവിതാ സമാഹാരവും എഴുതിയിട്ടുണ്ട്. മക്കള്‍: ശ്യാം ജി.മേനോന്‍ (ഫ്രീലാന്‍സ് ജേണലിസ്റ്റ്, മുംബൈ), യമുനാ മേനോന്‍(ചെന്നൈ). മൃതദേഹം ഞായറാഴ്ച രാവിലെ 9.45 മുതല്‍ 10.15 വരെ കവടിയാര്‍ ചെഷയര്‍ ഹോമിലും 10.30 മുതല്‍ രണ്ടുവരെ വസതിയിലും പൊതുദര്‍ശനത്തിനു വെയ്ക്കും. സംസ്കാരം 3.15-ന് തൈക്കാട് ശാന്തികവാടത്തില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...