തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നത്. ഇതില്‍ ഉറവിടം അറിയാത്തത് 54 പേര്‍. വിദേശത്ത് നിന്ന് വന്ന 64 പേര്‍ക്ക് രോഗം ബാധിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കും രോഗം. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പിടിപെട്ടു. നാലു പേര്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി മുരുകന്‍, കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഹയറുന്നീസ, കാസര്‍കോട് ചിത്താരി സ്വദേശി മാധവന്‍, ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ എന്നിവരുടെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ – തിരുവനന്തപുരം 167 , കൊല്ലം 133, പത്തനംതിട്ട 23, ആലപ്പുഴ 44, കോട്ടയം 50, ഇടുക്കി 29, എറണാകുളം 69, തൃശ്ശൂര്‍ 33, പാലക്കാട് 58, മലപ്പുറം 58, കോഴിക്കോട് 82, വയനാട് 15, കണ്ണൂര്‍ 18, കാസര്‍ഗോഡ് 106 എന്നിങ്ങനെയാണ്.
ഇന്ന് രോഗമുക്തരായവര്‍ – തിരുവനന്തപുരം 101, കൊല്ലം 54, പത്തനംതിട്ട 81, ഇടുക്കി 96, കോട്ടയം74, ആലപ്പുഴ 49, എറണാകുളം 151, തൃശൂര്‍ 12, പാലക്കാട് 63, മലപ്പുറം 24, കോഴിക്കോട് 66, വയനാട് 21, കണ്ണൂര്‍ 108, കാസര്‍കോട് 68 എന്നിങ്ങനെയാണ്.
24 മണിക്കൂറില്‍ 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 9297 പേര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 1347 പേരെ പുതുതായി ആശുപത്രിയിലേക്ക് മാറ്റി. 9371 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകള്‍ നിലവിലുണ്ട്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്.