സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്ലീനിംഗ് കം അറ്റന്‍ഡര്‍: ഇന്റര്‍വ്യൂ 28ന്
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ക്ലീനിംഗ് കം അറ്റന്‍ഡര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഈ മാസം 28ന് നടക്കും. 50ന് താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

സ്റ്റാഫ് നഴ്‌സ് ഒഴിവ്
മല്ലപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആറ് മാസത്തേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജിഎന്‍എം/ബിഎസ്‌സി നഴ്‌സിംഗ് ഡിഗ്രിയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം 30ന് രാവിലെ 10ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം.

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
മല്ലപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ലബോറട്ടറിയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ഡിഎംഇ(ഡിഎംഎല്‍റ്റി)/അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി എംഎല്‍റ്റിയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് രാവിലെ 10ന് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

വാഹനം ആവശ്യമുണ്ട്
ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ആവശ്യത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം വാഹനം ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ഈ മാസം 30ന് വൈകിട്ട് മൂന്നിനകം ടെന്‍ഡര്‍ നല്‍കണം. ഫോണ്‍: 0468 2325168, 8281999004.

സ്റ്റാഫ് നഴ്‌സ് ഒഴിവ്
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 17000 രൂപ പ്രതിമാസ വേതന നിരക്കില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജിഎന്‍എം/ബിഎസ്‌സി നഴ്‌സിംഗ് ഡിഗ്രിയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 29ന് രാവിലെ 11.30ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04734 288621.

കേരള മീഡിയ അക്കാദമി: പി.ജി.ഡിപ്ലോമ അപേക്ഷകള്‍ ഓഗസ്റ്റ് 14 വരെ
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം.

പ്രിന്റ്, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ്  ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ കോഴ്സ്. പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് കോഴ്സ് ഈ മേഖലയിലെ നൂതന പ്രവണതകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ്. കോഴ്സിന്റെ പാഠ്യപദ്ധതിയില്‍ പ്രിന്റ്, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, അഡ്വര്‍ടൈസിംഗ് എന്നിവയും ഉള്‍പ്പെടുന്നു. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, മീഡിയ കണ്‍വര്‍ജന്‍സ്, മൊബൈല്‍ ജേണലിസം, കാമറ, എഡിറ്റിംഗ്, പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്സാണ് ടെലിവിഷന്‍ ജേണലിസം.

കോഴ്സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മേയ് 31ന് 35 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് രണ്ടു വയസ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പ്രവേശന പരീക്ഷ നടത്തുക. പരീക്ഷാ സെന്ററുകളില്‍ ഏതെങ്കിലും തരത്തില്‍ മാറ്റങ്ങള്‍ വരുന്ന പക്ഷം പരീക്ഷാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കും.

അപേക്ഷാഫോറവും പ്രോസ്പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണം. ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.
പൂരിപ്പിച്ച അപേക്ഷാഫോറം ഓഗസ്റ്റ് 14 ന് വൈകിട്ട് അഞ്ചിന് അകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484 2422275, 0484 2422068. ഇ-മെയില്‍: [email protected] .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...