ഉന്നത നിലവാരത്തില്‍ അടൂര്‍ – മണ്ണടി റോഡ് നിര്‍മ്മാണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അടൂര്‍ – മണ്ണടി റോഡ് ബി.എം ആന്‍ഡ് ബി.സി ഉന്നത നിലവാരത്തില്‍ നിര്‍മ്മാണം  ആരംഭിച്ചു. റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. അടൂര്‍ മണ്ഡലത്തിലെ ഏറത്ത്, കടമ്പനാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതും ആറു കിലോമീറ്റര്‍ ദൂരം വരുന്നതുമാണ് അടൂര്‍-മണ്ണടി പൊതുമരാമത്ത് റോഡ്. വെള്ളകളങ്ങരയില്‍ നിന്നാരംഭിച്ച് കടമ്പനാട് ഏനാത്ത് റോഡിലാണ് എത്തിച്ചേരുന്നത്.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ശ്രമഫലമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ 2019 -20 ബജറ്റില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപാ റോഡിന് അനുവദിച്ചിരുന്നു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റെജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ രാജേഷ് അമ്പാടി, ഗ്രാമപഞ്ചായത്ത് അംഗം ടി.ഡി. സജി, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷീനാ രാജന്‍, അസിസ്റ്റന്റ്  എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബിനു, അസിസ്റ്റന്‍ഡ് എന്‍ജിനിയര്‍ മുരുകേശ്, കവിരാജ്, അനില്‍ ചൂരക്കോട്, രാജേഷ് മണക്കാല എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...