30 വയസ്സുള്ള യുവാവന് ആദ്യഡോസ് നല്‍കി കോവാക്‌സിന്‍ പരീക്ഷണം നടത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയുടെ സ്വന്തം കോവിഡ് വാക്‌സിന്റെ പരീക്ഷണം ഡല്‍ഹി എയിംസില്‍ നടത്തി. 30 വയസ്സുള്ള യുവാവിനാണ് കോവാക്‌സിന്റെ ആദ്യഡോസ് നല്‍കിയത്. രണ്ടാഴ്ച കഴിഞ്ഞ് രണ്ടാമത്തെ ഡോസ് നല്‍കുമെന്നും അധികൃതര്‍. ആദ്യ രണ്ട് മണിക്കൂര്‍ ഇയാള്‍ ഡോക്ടര്‍മാരുടെ പൂര്‍ണ നിരീക്ഷണത്തിലായിരിക്കും. വീട്ടിൽ പോയാലും നിരീക്ഷണത്തില്‍ തന്നെ കഴിയണം.

ഐസിഎംആറുമായും നാഷണല്‍ വൈറോളജി ഇന്‍സ്റ്റ്യൂട്ടുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് കോവിഡിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചത്.

ഡോ.കൃഷ്ണ ഇല്ലായുടെ നേതൃത്വം നല്‍കുന്ന ഭാരത് ബയോടെക് 20 വര്‍ഷത്തോളമായി ഗവേഷണ മേഖലയില്‍ നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കുകയാണ്. ബയോ പോളിയോ, എച് എന്‍ വാക്, പേവിഷ ബാധക്കെതിരെയുള്ള ഇന്ദിരാബ്, ജപ്പാന്‍ ജ്വരത്തിനെതിരെയുള്ള ജെന്‍വാക്, കുഞ്ഞുങ്ങളിലെ വയറിളക്കത്തിനെതിരിയുള്ള റോട്ട വാക് തുടങ്ങി നിരവധി വാക്സിനുകളും അനേകം മരുന്നുകളും വികസിപ്പിച്ചെടുത്തത് ഭാരത് ബയോടെക് ആണ്. ഇത് പൂര്‍ണ വിജയത്തിലെത്തിയാല്‍ കമ്പനിയുടെ നേട്ടങ്ങളില്‍ ഒന്നു കൂടി എഴുതി ചേര്‍ക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...