അഭിഭാഷകന് കോവിഡ് : കോടതി സമുച്ചയങ്ങൾ താല്ക്കാലികമായി അടച്ചു

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി : മഞ്ചേരി ബാർ കൗൺസിലിലെ അഭിഭാഷകന് കോവിഡ്. മഞ്ചേരി, മലപ്പുറം കോടതി സമുച്ചയങ്ങൾ താല്ക്കാലികമായി അടച്ചു. രോഗ ബാധിതനായ അഭിഭാഷകന് ജോലിക്കെത്തിയതിനെ തുടർന്നാണ് നടപടി.

മഞ്ചേരിയിൽ ജില്ലാ കോടതി ഉൾപ്പെടെ 13 കോടതികളും മലപ്പുറത്ത രണ്ട് കോടതികളുമാണ് അടച്ചത്. ഒന്നാം സെഷന്സ് കോടതി, മഞ്ചേരി ഫോറസ്റ്റ് കോടതി, സബ് കോടതി, മലപ്പുറം കുടുംബ കോടതി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതികളിലുമാണ് അഭിഭാഷകന് ജോലിക്ക് എത്തിയത്.

ഇവർക്കൊപ്പം ജോലി ചെയ്തവരോടും പ്രോസിക്യൂട്ടർ, പോലീസുകാരോടും ക്വാറന്റീനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടിയന്തിര പ്രാധാന്യമുള്ള കേസുകൾ മാത്രമെ ഇവിടെ പരിഗണിക്കു. കോടതി നടപടിക്രമങ്ങൾ ഓണ്ലൈൻ ആക്കാനുള്ള പദ്ധതിയും ആലോചനയുണ്ട്.

വെള്ളിയാഴ്ച് പകല് രണ്ടിനാണ് അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചത്. കൊണ്ടോട്ടി നഗരസഭാ കൗൺസിലറാണ് അഭിഭാഷകൻ. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഇല്ലായിരിന്നു. കൊണ്ടോട്ടിയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് കോടതിഹാളുകളും പരിസരങ്ങളും അണുനശീകരണം നടത്തി. ആരോഗ്യ വകുപ്പ് അധികൃതരുമായി ചർച്ച ചെയ്തശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കോടതി അധികൃതർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...