കോവിഡ് പ്രതിരോധം : പോലീസ് സേനയുടെ പ്രവര്‍ത്തനം മികവുറ്റതാണെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ പോലീസിന് പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും കോവിഡ് മഹാമാരിയുടെ കാലത്തെ പോലീസ് സേനയുടെ പ്രവര്‍ത്തനം മികവുറ്റതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ ജില്ലകളിലെ ആറ് പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍, കാസര്‍കോട്ടെ ജില്ലാ പരിശീലന കേന്ദ്രം, കോട്ടയം മുട്ടമ്പലം, പാലക്കാട് മങ്കര എന്നിവിടങ്ങളിലെ പോലീസ് ക്വാര്‍ട്ടേഴ്‌സുകള്‍, കേരള പോലീസ് അക്കാദമിയിലെ ബാരക്ക് എന്നിവ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡിനെ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍പന്തിയിലാണ് പോലീസും. ഏതാനും പോലീസുകാര്‍ രോഗബാധിതരായി എന്നത് പോലീസിന്റെ പ്രവര്‍ത്തനത്തെയോ കര്‍മ്മനിരതയെയോ ബാധിച്ചിട്ടില്ല. ലോക്ക്ഡൗണ്‍മൂലം പഠനം മുടങ്ങിപ്പോയ നമ്മുടെ നാട്ടിലെ സാധാരണക്കാരായ കുട്ടികള്‍ക്ക് ഇലക്‌ട്രോണിക് പഠനോപകരണങ്ങള്‍ സമാഹരിച്ചുനല്‍കിയതില്‍ പോലീസ് സേന പുലര്‍ത്തിയ ഉത്തരവാദിത്തബോധം സമാനതകളില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പോലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ജോലിയുടെ പ്രത്യേകതയും വൈവിധ്യവും മൂലവും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം കുടുംബത്തോടൊപ്പം കഴിയാന്‍ വളരെ കുറച്ച്‌ സമയമേ ലഭിക്കാറുള്ളു. പോലീസ് സ്റ്റേഷന്‍ പരിസരത്തുതന്നെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിലൂടെ ഈ അസൗകര്യം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും.

16 ക്വാര്‍ട്ടേഴ്‌സുകളാണ് ഇത്തരത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. തൃശൂരിലെ കേരളാ പോലീസ് അക്കാദമി ആസ്ഥാനത്തെ പുതിയ ബാരക്കില്‍ 47 പോലീസുകാര്‍ക്കു താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യമുണ്ട്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ. ഡി. ജി. പിമാരായ ഷേക്ക് ദര്‍വേസ് സാഹിബ്, ഐ. ജി പി. വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...