‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ;അന്യസംസ്ഥാന തൊഴിലാളികളും ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ ദുരിതം അനുഭവിക്കുകയാണ് ജോലിയും ജീവിത മാർഗവും തേടി ഇവിടേക്ക് എത്തിയ അന്യസംസ്ഥാന തൊഴിലാളികളും. കോഴിക്കോട് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് പറയുകയാണ് അന്യസംസ്ഥാന തൊഴിലാളി. മൂന്ന് ദിവസമായി വൈദ്യുതി പോലുമില്ലെന്നും ഇവർ പറയുന്നു. തലയ്‌ക്കൊപ്പം വെള്ളം പൊങ്ങുന്ന സ്ഥിതി വരെ ഉണ്ടായെന്നും ഇന്നാണ് അൽപ്പമെങ്കിലും വെള്ളം ഇറങ്ങി തുടങ്ങിയതെന്നും തൊഴിലാളികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

തങ്ങൾക്ക് ഭക്ഷണം വാങ്ങാൻ പോകാൻ പോലും കഴിയുന്നില്ലെന്നും അടുത്ത ബേക്കറിയിൽ നിന്ന് ലഭിക്കുന്ന ഭക്ഷണസാധനങ്ങൾ കൊണ്ടാണ് കഴിഞ്ഞുപോകുന്നതെന്നും അവർ പറഞ്ഞു. മഴ മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ജോലിയില്ലെന്നും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും അന്യസംസ്ഥാന തൊഴിലാളികൾ പറയുന്നു. അതേസമയം കക്കയം ഡാമം തുറന്നതിന്റെ ഭാഗമായാണ് കണ്ണാടിക്കൽ ഭാഗം മുഴുവനും വെള്ളം കയറിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പൂനുർപുഴയിലെ മണ്ണ് നീക്കം ചെയ്യാതിരുന്നതും തിരിച്ചടിയായി. കഴിഞ്ഞ പത്ത് വർഷമായി പുഴയിലെ മണ്ണ് നീക്കം ചെയ്തിരുന്നില്ലെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...