ഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെ മുട്ടു കുത്തിച്ച കര്‍ഷകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സമരത്തിനിടയില്‍ രക്തസാക്ഷികളായ 750 കര്‍ഷകരെ അനുസ്മരിക്കുന്നതായി സീതാറാം യെച്ചൂരി പറഞ്ഞു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മിനിമം താങ്ങുവിലയില്‍ വില്‍ക്കാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ ഏകാധിപത്യം നടപ്പാകില്ലെന്ന് കര്‍ഷകര്‍ മോദിയെ പാഠം പഠിപ്പിച്ചുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പ്രതികരിച്ചു. നരേന്ദ്ര മോദിയുടെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരായ മറ്റെല്ലാ സമരങ്ങള്‍ക്കും കര്‍ഷക സമരം ഊര്‍ജ്ജമാകുമെന്നും സമരം ചെയ്ത എല്ലാ കര്‍ഷകരെയും അഭിവാദ്യം ചെയ്യുന്നുവെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.