യക്ഷിവിളക്കാവ് ആയില്യം 21ന് ; മഹാസ്യന്ദനയാത്ര 17 ന്

For full experience, Download our mobile application:
Get it on Google Play

പന്തളം : മങ്ങാരം യക്ഷിവിളക്കാവിലെ ആയില്യം മാർച്ച് 21 ന് നടക്കും. ആയില്യത്തിന് മുന്നോടിയായി 17 ന് രാവിലെ 7 മണിക്ക് മങ്ങാരം ചക്കോളിശ്ശേരിൽ കാവിൽ നിന്നും മഹാസ്യന്ദനയാത്രയും പാണ്ടിപ്പുറത്ത് കാവിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്രയും ആരംഭിച്ച് വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് വൈകിട്ട് 6 മണിയോടെ അമ്പലം നിൽക്കുന്നതിൽ ജംഗ്‌ഷനിൽ എത്തിച്ചേർന്ന് താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോട് കൂടി യാത്ര യക്ഷിവിളക്കാവിൽ സമാപിക്കും. തുടർന്ന് ആൽത്തറവിളക്കിൻ്റെ സമർപ്പണം നടക്കും. 21 ന് രാവിലെ 6 മണി മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം മൃത്യുഞ്ജയഹോമം 7 മണിക്ക് മഞ്ഞൾപ്പറ എന്നിവ നടക്കും.

8 മണിക്ക് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ സി പി എസ് പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കാവിൽ നൂറും പാലും നടക്കും. ഉച്ചക്ക് 12 മണിക്ക് ഗോദാനം, അനന്ദഭദ്രം സേവാനിധി സമർപ്പണം 12.30 ന് ആയില്യസദ്യ എന്നിവ നടക്കും. 2 മണിക്ക് യക്ഷിവിളക്കാവ് മാതൃസമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം നടക്കും. വൈകിട്ട് 6 മണിക്ക് യക്ഷിവിളക്കാവിൽ നിന്നും കോലപ്പുറപ്പാട് ആരംഭിക്കും. മുട്ടാർ അയ്യപ്പക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ 101 പച്ചപ്പാളയിൽ തീർത്ത ഭൈരവിക്കോലം കാവിലേക്ക് എഴുന്നള്ളും. രാത്രി 7.30 ന് ഹരിപ്പാട് രാധേയം ഭജൻസിൻ്റെ നാമജപ ലഹരിയും നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...