Wednesday, May 14, 2025 12:49 am

ലോകമറിയുന്ന ഇന്ത്യ ; 2022 ലെ ഇന്ത്യയുടെ നേട്ടങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരവധി നേട്ടങ്ങള്‍ നിറഞ്ഞതായിരുന്നു. ഈ വര്‍ഷം ഇന്ത്യ പല മേഖലകളിലും നിര്‍ണായകമായ നാഴികക്കല്ലുകള്‍ പിന്നിട്ടു. ജി-20, എസ്സിഒ, യുഎന്‍എസ്സി തുടങ്ങിയ മൂന്ന് വലിയ ആഗോള സംഘടനകളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് ലഭിച്ചു. ഇത് ലോകമെമ്പാടും ഇന്ത്യയുടെ പ്രശസ്തി വര്‍ധിപ്പിക്കാന്‍ കാരണമായി. അത്തരത്തിലുള്ള ഇന്ത്യയുടെ ചില നേട്ടങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

ജി-20 യുടെ അധ്യക്ഷസ്ഥാനം
ഇന്തോനേഷ്യന്‍ പ്രസിഡന്റ് 2022 നവംബര്‍ 16 ന് ജി-20 യുടെ അധ്യക്ഷസ്ഥാനം ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറി. ഇതിനുശേഷം 2022 ഡിസംബര്‍ 1-ന് ഇന്ത്യ ഔദ്യോഗികമായി ജി-20യുടെ ചെയര്‍മാനായി. തീവ്രവാദം, ഭക്ഷ്യ-ഊര്‍ജ്ജ പ്രതിസന്ധി, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, ഹരിത ഊര്‍ജം തുടങ്ങിയ വിഷയങ്ങളിലേക്കും ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കേണ്ടതുണ്ട്. യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പ്രതിസന്ധിക്ക് പരിഹാരവും കണ്ടെത്തേണ്ടതുണ്ട്. ചര്‍ച്ചയിലൂടെ മധ്യസ്ഥനായി നിന്ന് ഈ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇന്ത്യ വിജയിച്ചാല്‍ അത് ഇന്ത്യയുടെ വലിയ വിജയമായി ലോകരാജ്യങ്ങള്‍ അംഗീകരിക്കും. ജി-20 യുടെ അധ്യക്ഷപദവി ഓരോ ഇന്ത്യക്കാരനും വലിയ അവസരമാണ് കൊണ്ടുവന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വിശ്വസിക്കുന്നത്. അതിന്റെ അധ്യക്ഷസ്ഥാനം ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ്സ് വര്‍ധിപ്പിക്കുകയും ദേശീയ അന്തര്‍ദേശീയ തലത്തില്‍ അത് പ്രതിഫലിക്കുകയും ചെയ്യും. വികസ്വര രാജ്യങ്ങളുടെയും ദരിദ്ര രാജ്യങ്ങളുടെയും ശബ്ദമായി ഇന്ത്യ ഉയര്‍ന്നുവരും.

യുഎൻഎസ്സിയുടെ ചെയര്‍മാന്‍
ജി-20യ്ക്കൊപ്പം, ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ അധ്യക്ഷസ്ഥാനം ലഭിച്ചതിലൂടെ ലോകത്തില്‍ ഇന്ത്യയുടെ പ്രശസ്തി വളരെയധികം വര്‍ദ്ധിച്ചു. 2022 ഡിസംബറില്‍ രണ്ട് വര്‍ഷത്തെ കാലയളവില്‍ ഇന്ത്യ രണ്ടാം തവണയും യുഎന്‍ രക്ഷാസമിതിയുടെ പ്രസിഡന്റായി. 2022 ഡിസംബര്‍ 1 മുതല്‍ ഒരു മാസത്തേക്ക് ഇന്ത്യ യുഎന്‍എസ്സിയുടെ പ്രസിഡന്റായിരിക്കും. ഇന്ത്യ അതില്‍ താല്‍ക്കാലിക അംഗമാണ്. യുഎൻഎസ്‌സി യുടെ പ്രസിഡന്‍സി ഓരോ മാസവും മാറിക്കൊണ്ടിരിക്കുന്നു. അതനുസരിച്ച്, ഇപ്പോള്‍ ഡിസംബര്‍ 1 മുതല്‍ ഇന്ത്യ അതിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. യുഎന്‍എസ്സിയിലെ സ്ഥിരമല്ലാത്ത അംഗമെന്ന നിലയില്‍ 2021 ജനുവരിയില്‍ ഇന്ത്യയുടെ രണ്ട് വര്‍ഷത്തെ കാലാവധി ആരംഭിക്കുന്നു. യുഎന്‍എസ്സിയില്‍ ഇന്ത്യയുടെ എട്ടാം ടേമാണിത്. എന്നിരുന്നാലും, യുഎന്‍എസിയുടെ പ്രസിഡന്റായി ഇന്ത്യ ഒരു മാസം മാത്രമേ തുടരൂ. എന്നാല്‍ ഈ അധ്യക്ഷസ്ഥാനവും പ്രധാനമാണ്. കാരണം, ഇന്ത്യയെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗമാക്കണമെന്ന ആവശ്യങ്ങളും ശക്തമായി ഉയരുകയാണ്.

ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ പ്രസിഡന്‍സി
2022 സെപ്റ്റംബര്‍ 16-ന് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) പ്രസിഡന്റ് സ്ഥാനം ഇന്ത്യക്ക് കൈമാറി. ഈ സംഘടനയില്‍ ഇന്ത്യ, ചൈന, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ 8 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ബെലാറസ്, മംഗോളിയ എന്നിവയാണ് നിരീക്ഷകരായ നാല് രാജ്യങ്ങള്‍. നിലവില്‍, SCO ലോകത്തിലെ ഏറ്റവും വലിയ പ്രാദേശിക സംഘടനയായി കണക്കാക്കപ്പെടുന്നു. 2023 വരെ ഇന്ത്യ ചെയര്‍മാന്‍ സ്ഥാനത്ത് തുടരും.

ഇന്ത്യയില്‍ നടന്ന സി.ടി.സി
2022-ല്‍, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ (യുഎന്‍എസ്സി) ദ്വിദിന ഭീകരവിരുദ്ധ യോഗത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യക്കായിരുന്നു. 2015ന് ശേഷം ഇതാദ്യമായാണ് ഐക്യരാഷ്ട്ര സംഘടനയുടെ തീവ്രവാദ വിരുദ്ധ സമിതിയുടെ (സിടിസി) യോഗം ന്യൂയോര്‍ക്കിലെ ആസ്ഥാനത്തിന് പുറത്ത് നടക്കുന്നത്. ഭീകരതയ്ക്കെതിരായ തന്ത്രത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തത് അന്താരാഷ്ട്ര നയതന്ത്രത്തിന്റെ വീക്ഷണകോണില്‍ ഇന്ത്യയുടെ വലിയ വിജയമായി കണക്കാക്കപ്പെട്ടു.

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ പുതിയ കുതിപ്പ്
2022 നവംബര്‍ 18-ന് ബഹിരാകാശ രംഗത്ത് ഇന്ത്യ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് ‘വിക്രം-എസ്’ വിക്ഷേപിച്ചു. ഈ റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങളെ അവയുടെ ഭ്രമണപഥത്തില്‍ എത്തിച്ചു. വിക്ഷേപണത്തിനുശേഷം സ്വകാര്യ കമ്പനികളുടെ റോക്കറ്റുകള്‍ ബഹിരാകാശത്തേക്ക് അയക്കുന്ന അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ ക്ലബ്ബില്‍ ഇന്ത്യയും ചേര്‍ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....