സാന്ത്വനത്തിന്റെ നക്ഷത്ര പ്രഭയിൽ കുരുന്നുകളുടെ ക്രിസ്തുമസ് ആഘോഷം

For full experience, Download our mobile application:
Get it on Google Play

റാന്നി: നാടിനു നന്മയുടെ നല്ലമാതൃക പകരുന്നതായിരുന്നു ഇത്തവണ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്‌കൂളിലൊരുക്കിയ ക്രിസ്തുമസ്. ആഘോഷങ്ങൾ പരിമിതപ്പെടുത്തി സഹപാഠികൾക്ക് സാന്ത്വനമേകാൻ കരങ്ങൾ നീട്ടിയപ്പോൾ അത് കനിവിന്റെ ഉറവ വറ്റാത്ത ക്രിസ്തുമസ് ആഘോഷമായി. ഗുരുതര രോഗത്താൽ ചികിത്സയിൽ കഴിയുന്ന രണ്ടു രക്ഷിതാക്കളുടെ ചികിത്സക്ക് വേണ്ടിയാണ് കുട്ടികൾ ക്രിസ്തുമസ് ആഘോഷം മാറ്റി വെച്ച് ചികിത്സാ സഹായം സ്വരൂപിച്ചത്.

വർണ്ണപ്പൊലിമയോടെ ആഘോഷിക്കേണ്ട ക്രിസ്തുമസിന്റെ ആഘോഷങ്ങൾ അവർ ഉപേക്ഷിച്ചുകൊണ്ട് മാറ്റി വെച്ച തുക ക്രിസ്തുമസ് സാന്ത്വന നിധിയിലേക്ക് കൈമാറി.നക്ഷത്ര വിളക്കും പുൽക്കൂടും ക്രിസ്മസ് ട്രീയും കേക്കുമൊക്കെ വാങ്ങുന്നതിനായി സ്വരൂപിച്ച തുകകളാണ് കുട്ടികൾ സഹപാഠികൾക്ക് സ്നേഹ സമ്മാനം നൽകുന്നതിലേക്ക് സമർപ്പിച്ചത്.വിദ്യാലയത്തിൽ സംഘടിപ്പിച്ച ലളിതമായ ക്രിസ്തുമസ് ആഘോഷമായ ക്രിസ്തുമസ് സാന്ത്വന വേദിയിലെ നന്മയുടെ നക്ഷത്ര വിളക്കിൽ കുട്ടികൾ തങ്ങളുടെ സ്നേഹ സമ്മാനം സമർപ്പിച്ചു.

കുട്ടികളും മറ്റു അഭ്യുദയാകാംക്ഷികളും ചേർന്ന് 80000 രൂപയാണ് ക്രിസ്തുമസ് സാന്ത്വനപ്രവർത്തനങ്ങൾക്കായി സമാഹരിച്ചത്.സമാഹരിച്ച തുക രണ്ടു രക്ഷിതാക്കൾക്ക് ചികിത്സാ സഹായത്തിനു കൈമാറി.ക്രിസ്മസ് സാന്ത്വനം സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്,പി.ടി.എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്റ്‌ ഷൈനി ജോർജ്,എം ജെ ബിബിൻ അനയ സിബി, ജെസ്മി അലക്സ്‌, ആരോൺ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...