ഡല്‍ഹി : പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താതെ ബിജെപിയെ ചെറുക്കാന്‍ കഴിയില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ടിഎംസിക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരമുണ്ട്. ഇതു മുതലെടുത്താണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയത്. ബിജെപിയിലേക്കുള്ള വാഹനമായിരുന്നു ടിഎംസി.
ടിഎംസിക്കും ബിജെപിക്കും വിരുദ്ധമായ വോട്ടുകള്‍ പരമാവധി ഏകോപിപ്പിക്കാനാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് അടക്കമുള്ള മതനിരപേക്ഷസഖ്യവുമായി തെരഞ്ഞെടുപ്പില്‍ ധാരണയാകാമെന്ന് തീരുമാനിച്ചത്. ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്. മമത ബാനര്‍ജി ബിജെപിമുന്നണി സര്‍ക്കാരില്‍ മന്ത്രിയായിരുന്നുവെന്നും യെച്ചൂരി പ്രതികരിച്ചു.