Thursday, July 10, 2025 8:12 am

വൈഎംസിഎ 180 മത് സ്ഥാപക ദിനാഘോഷം പത്തനംതിട്ടയിൽ ജൂൺ 9ന് നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആഗോള വൈ എം സി എ പ്രസ്ഥാനത്തിൻ്റെ 180 മത് സ്ഥാപക ദിനാഘോഷം പത്തനംതിട്ട വൈ എം സി എ ഹാളിൽ ഞായർ വൈകിട്ട് 5 മണി മുതൽ നടക്കും. പത്തനംതിട്ട സബ് റീജിയൺ സംഘടിപ്പിക്കുന്ന സമ്മേളനം സി ബി സി ഐ എക്യൂമിനിക്കൽ കമ്മീഷൻ ചെയർമാൻ ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ചെയർമാൻ ലെബി ഫിലിപ് മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ വൈ എം സി എ ലണ്ടൻ ഇന്ത്യൻ സ്റ്റുഡൻ്റ്സ് ഹോസ്റ്റൽ ഡയറക്ടർ പ്രൊഫ. ഡോ. റോയ്സ് മല്ലശേരി സ്ഥാപകദിന സന്ദേശം നൽകും. സ്ഥാപക ദിന സ്തോത്രശ്രുശ്രുഷയ്ക്ക് സംസ്ഥാന മിഷൻ ആൻഡ് ഡെവലപ്മെൻ്റ് കമ്മറ്റി ചെയർമാൻ റവ. ഫാ. ഷൈജു കുര്യൻ നേതൃത്വം നൽകും.

യൂണിയൻ വൈസ് സംസ്ഥാന സെക്രട്ടറി നിധിയ സൂസൻ ജോ, പ്രമുഖ മാനേജ്മെൻ്റ് കൺസൽട്ടൻ്റ് വി ജി ഷാജി, പത്തനംതിട്ട വൈ എം സി എ പ്രസിഡൻറ് രാജു തോമസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പത്തനംതിട്ട സബ് റീജിയണിലെ മുപ്പതോളം യൂണിറ്റുകൾ ചേർന്നാണ് ഒരുവർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുകയെന്ന് സബ് റീജണൽ വൈസ് ചെയർമാൻ ടീ എസ് തോമസ്, ജനറൽ കൺവീനർ ബിജുമോൻ, സാമുവേൽ, മിഷൻ ആൻഡ് ഡെവലപ്മെൻ്റ് കൺവീനർ മാത്യൂ എബ്രഹാം, പത്തനംതിട്ട വൈ എം സി എ പ്രസിഡൻറ് രാജു തോമസ് എന്നിവർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹോട്ടൽഉടമ കൊല്ലപ്പെട്ടത് ക്രൂരമായ മർദനമേറ്റ് ; പ്രതികൾ ഹോട്ടലിൽ ജോലിക്കെത്തിയത് ഒരാഴ്ച മുൻപ്

0
തിരുവനന്തപുരം: വഴുതയ്ക്കാട് കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിൻരാജ് കൊല്ലപ്പെട്ടത് ജീവനക്കാരുമായുള്ള...

ഒരു കോടിയും 125 പവനും കൈക്കലാക്കി വഞ്ചിച്ചെന്ന കേസിൽ യുവതി അറസ്റ്റിൽ

0
തിരൂർ: ഒരു കോടി രൂപയും 125 പവനും കൈക്കലാക്കി വഞ്ചിച്ചെന്ന കേസിൽ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്

0
കൊച്ചി : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്....

നിമിഷപ്രിയയുടെ മോചനം ; യമന്‍ കുടുംബവുമായി ബന്ധപ്പെടാനുള്ള നീക്കത്തിലാണെന്ന് വിദേശകാര്യമന്ത്രാലയം

0
ന്യൂഡൽഹി : നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യമന്‍ കുടുംബവുമായി ബന്ധപ്പെടാനുള്ള നീക്കത്തിലാണെന്ന്...