ഡിവൈഎഫ്ഐ വയ്യാറ്റുപ്പുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

വയ്യാറ്റുപ്പുഴ : ഡി വൈ എഫ് ഐ വയ്യാറ്റുപ്പുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പഠനോപകാരണ വിതരണം, കരിയർ ഗൈഡൻസ് ക്ലാസ്സ്, മുൻകാല ഡി വൈ എഫ് ഐ സഖാക്കളെ ആദരിക്കലും നടത്തി. വ്യാഴാഴ്ച 3മണിയ്ക്ക് വയ്യാറ്റുപ്പുഴ എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്റ് പ്രബിൻ പുത്തൻ പറമ്പിൽ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രതിബദ്ധതയും സർഗാത്മക വിദ്യാർത്ഥി ജീവിതവും എന്ന വിഷയത്തിൽ യുവ കവിയും ഗവേഷകനും ആയ ജിനു ക്ലാസ് എടുത്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജോബി ടി ഈശോ, സിപിഐഎം പെരുനാട് ഏരിയ കമ്മിറ്റിയഗങ്ങളായ കെ ജി മുരളീധരൻ, ടി കെ സജി, വയ്യാറ്റുപ്പുഴ ലോക്കൽ സെക്രട്ടറി ആർ സജികുമാർ, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ജെയ്സൺ ജോസഫ് സാജൻ,ബ്ലോക്ക് പ്രസിഡന്റ്‌ സോജി സാമൂവൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ രവികല എബി,ഡി വൈ എഫ് ഐ മേഖലാ ട്രഷർ പ്രജിത് പ്രസന്നൻ, പഞ്ചായത്ത്‌ അംഗം അമ്പിളി ഷാജി, ബിന്ദു സാം, പി കെ കമലസനൻ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

0
കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെ മൂന്നു...

ഗുരുവായൂരിൽ റെക്കോർഡ് കല്യാണത്തിരക്ക്

0
ഗുരുവായൂർ: ചിങ്ങമാസത്തിന്റെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ...

മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ; കായികവകുപ്പ് അന്വേഷണറിപ്പോർട്ട് കൈമാറി

0
കോഴിക്കോട് : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലിയോണൽ മെസിയേയും അർജന്റീനാ ടീമിനേയും...

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം : കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

0
കോട്ടയം/കണ്ണൂർ: കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പോലീസ് രജിസ്റ്റർ...