പത്തനംതിട്ട : ഗ്രാമവികസനം യുവജനങ്ങൾ സ്വപ്നംകാണണമെന്ന് വൈ.എം.സി.എ മുൻ ദേശീയ അധ്യക്ഷൻ ഡോ. ലെബി ഫിലിപ്പ് മാത്യു പറഞ്ഞു. ആരോഗ്യ – വിദ്യാഭ്യാസ വികസനം, സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണം, സാമൂഹ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടം എന്നിവയെ ലക്ഷ്യമാക്കിയുള്ള കർമ്മ പദ്ധതികൾക്ക് യുവജന സംഘടനകൾ രൂപരേഖ തയ്യാറാക്കി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വൈ.എം.സി.എ പത്തനംതിട്ട സബ് റീജിയന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനപദ്ധതികൾ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സബ് റീജിയണൽ ചെയർമാൻ അഡ്വ. ബാബു ജി. കോശിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മലങ്കര ഓർത്തഡോൿസ് സഭ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി. വൈ എം സി എ കേരള റീജിയൻ ചെയർമാൻ ജോസ് ജി. ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ ഏബൽ മാത്യു, വി. റ്റി. ഡേവിഡ്, ഷിബു കെ. എബ്രഹാം, കെ. വി. തോമസ്, റ്റി. എസ്. തോമസ്, ഡോ. തോമസ് ജോർജ്ജ്, ജെസ്സി വർഗീസ്, റോയ്സ് മല്ലശ്ശേരി, വിനോദ് കോശി, സുനിൽ പി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ഇതൊടനുബന്ധിച്ചു നടന്ന നേതൃ സംഗമത്തിൽ ജെസ്റ്റിൻ ജോർജ്ജ് മാത്യു, തോമസ് ഉമ്മൻ, റോയ് സാമുവൽ, വർഗീസ് ജി. കുരുവിള, പ്രൊഫ. തോമസ് അലക്സ്, എം. ജി. ഗീതമ്മ, സാലി ജോസ്, ശോഭ കെ. മാത്യു, എന്നിവർ പ്രവർത്തന രേഖകൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങിന് റീജിയൻ ചെയർമാൻ ജോസ് ജി. ഉമ്മൻ നേതൃത്വം നൽകി.