ഗ്രാമ വികസനം യുവജനങ്ങൾ സ്വപ്നം കാണണം : ഡോ. ലെബി ഫിലിപ്പ് മാത്യു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗ്രാമവികസനം യുവജനങ്ങൾ സ്വപ്നംകാണണമെന്ന് വൈ.എം.സി.എ മുൻ ദേശീയ അധ്യക്ഷൻ ഡോ. ലെബി ഫിലിപ്പ് മാത്യു പറഞ്ഞു. ആരോഗ്യ – വിദ്യാഭ്യാസ വികസനം, സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണം, സാമൂഹ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടം എന്നിവയെ ലക്ഷ്യമാക്കിയുള്ള കർമ്മ പദ്ധതികൾക്ക് യുവജന സംഘടനകൾ രൂപരേഖ തയ്യാറാക്കി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വൈ.എം.സി.എ പത്തനംതിട്ട സബ് റീജിയന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനപദ്ധതികൾ ഉത്‌ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

സബ് റീജിയണൽ ചെയർമാൻ അഡ്വ. ബാബു ജി. കോശിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മലങ്കര ഓർത്തഡോൿസ്‌ സഭ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി. വൈ എം സി എ കേരള റീജിയൻ ചെയർമാൻ ജോസ് ജി. ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ ഏബൽ മാത്യു, വി. റ്റി. ഡേവിഡ്, ഷിബു കെ. എബ്രഹാം, കെ. വി. തോമസ്, റ്റി. എസ്. തോമസ്, ഡോ. തോമസ് ജോർജ്ജ്, ജെസ്സി വർഗീസ്, റോയ്സ് മല്ലശ്ശേരി, വിനോദ് കോശി, സുനിൽ പി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

ഇതൊടനുബന്ധിച്ചു നടന്ന നേതൃ സംഗമത്തിൽ ജെസ്റ്റിൻ ജോർജ്ജ് മാത്യു, തോമസ് ഉമ്മൻ, റോയ് സാമുവൽ, വർഗീസ് ജി. കുരുവിള, പ്രൊഫ. തോമസ് അലക്സ്‌, എം. ജി. ഗീതമ്മ, സാലി ജോസ്, ശോഭ കെ. മാത്യു, എന്നിവർ പ്രവർത്തന രേഖകൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങിന് റീജിയൻ ചെയർമാൻ ജോസ് ജി. ഉമ്മൻ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...