പത്തനംതിട്ട: ലോക സമാധാനം, ശാന്തി, മത മൈത്രി, ദേശീയ ഐക്യം എന്നിവയ്ക്കായി വൈ എം സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബോധവൽക്കരണ പരിപാടികൾ സമാധാന വാരചരണത്തിന് നാളെ ( ആഗസ്ത് 4 ഞായർ) തുടക്കമാകും. ഇലവുംതിട്ട സരസ കവി മൂലൂർ സ്മാരക കേന്ദ്രത്തിൽ സംസ്ഥാന സാംസ്കാരിക ഫിഷറീസ് യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വൈ എം സി എ മുൻ ദേശീയ പ്രസിഡൻ്റ് ലെബി ഫിലിപ് മാത്യൂ അധ്യക്ഷത വഹിക്കും. സി ബി സി ഐ എക്യൂമെനിക്കൽ കമ്മീഷൻ ചെയർമാൻ ഡോ ജോഷ്വാ. മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത സമാധാന സന്ദേശം നൽകും. ആലപ്പുഴ ജില്ലാ ഗവ പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. വി വേണു ദേശീയ ഐക്യ സന്ദേശം നൽകും. മൂലൂർ സ്മാരക കേന്ദ്ര പ്രസിഡൻ്റ് കെ സി രാജഗോപാലൻ മത മൈത്രി സന്ദേശം നൽകും.
ആഗസ്ത് 5 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ഗുരു നിത്യ ചൈതന്യയതിയുടെ ജന്മ ശതാബ്ദി യുടെ ഭാഗമായി ശാന്തിപർവം പ്രോഗ്രാം കോന്നി കൊല്ലൻപടി മ്ലാന്തടം ശാന്തിനികേതൻ ആശ്രമത്തിൽ നടക്കും. മാർത്തോമ സഭ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വർക്കല ഗുരു കുലം ആശ്രമ റെഗുലേറ്റിഗ് സെക്രട്ടറി സ്വാമി ത്യാഗിശ്വർ അനുഗ്രഹ സന്ദേശം നൽകും. വൈ എം സി എ ലണ്ടൻ സ്റ്റുഡൻ്റ്സ് ഹോസ്റ്റൽ ഡയറക്ടർ പ്രൊഫ റോയ്സ് മല്ലശേരി സമാധാന സന്ദേശം നൽകും. ആഗസ്ത് 6 ഹിരോഷിമ ദിനത്തിൽ പ്രക്കാനം തോട്ടുപുറാം യൂ പി സ്കൂളിൽ ലോക സമാധാന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്യും.
ആഗസ്ത് 7 ബുധൻ വൈകിട്ട് 8 മണിക്ക് സമാധാന പ്രാർഥനാ സംഗമം സും ഓൺലൈനിൽ ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ആഗസ്ത് 9 വെള്ളി രാവിലെ 9.30 ന് വെച്ചൂച്ചിറ സി എം എസ് സ്കൂളിൽ സമാധാന വിദ്യാർത്ഥി സദസ്സ് സംഘടിപ്പിക്കും. കുറിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണൻ എം എൽ എ മുഖ്യാതിഥി ആയിരിക്കും. 10 ശനിയാഴ്ച 3 മണിക്ക് സമാധാന വാരാചരണം സമാപനം പത്തനംതിട്ട നന്നുവക്കാട് നോർത് വൈ എം സി എ യിൽ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. സിവിൽ സെർവൻ്റും എഴുത്തുകാരനുമായ എം പി ലിപിൻ രാജ് മുഖ്യ സന്ദേശം നൽകും. ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാചരണത്തിൽ ലോക സമാധാന സന്ദേശവും മതമൈത്രി, ദേശീയ ഐക്യ സന്ദേശവും സമൂഹത്തിൽ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സബ് റീജിയൺ ചെയർമാൻ ലെബീ ഫിലിപ് മാത്യൂ, വൈസ് ചെയർമാൻമാരായ ടീ എസ് തോമസ്, ആരോൺ ജി പ്രീത്, ജനറൽ കൺവീനർ ബിജുമോൻ കെ.സാമുവേൽ എന്നിവർ അറിയിച്ചു.