വൈഎംസിഎ-യുടിടി ഓൾ കേരള റാങ്കിംഗ് ടേബിൾ ടെന്നിസ് : റീവ അന്ന മൈക്കിൾ, ആമിർ അഫ്താബ് സീനിയർ വിജയികൾ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വൈഎംസിഎ-യുടിടി 67-ാമത് ഇ. ജോൺ ഫിലിപ്പോസ് മെമ്മോറിയൽ ഓൾ കേരള ഓപ്പൺ പ്രൈസ് മണി റാങ്കിംഗ് ടേബിൾ ടെന്നിസ് ടൂർണമെന്റ് 2025 വനിത സീനിയർ സിംഗിൾസ്, ഡബിൾസ് വിഭാഗങ്ങളിൽ റീവ അന്ന മൈക്കിൾ (യുടിടി-ആലപ്പുഴ വൈഎംസിഎ ടിടിഎ) വിജയിച്ചു. മറിയ റോണിയുമായി (കനറാ ബാങ്ക്) ചേർന്നാണ് ഡബിൾസ് നേടിയത്. പുരുഷ സീനിയർ വിഭാഗത്തിൽ ആമിർ അഫ്താബ് എസ് (എസ്ഡിവി ടിടി എ) ജേതാവായി. പുരുഷ ഡബിൾസ് മുഹമ്മദ് നാഫിൽ എ (ചാമ്പ്സ് ടിടിഎ)-യുമായി ചേർന്ന് നേടി.

എൻ.സി. ജോൺ മെമ്മോറിയൽ ടേബിൾ ടെന്നിസ് അരീനയിൽ വിജയികൾക്ക് ടേബിൾ ടെന്നിസ് ഫെഡറഷൻ ഓഫ് ഇന്ത്യ (ടിടിഎഫ്ഐ) സീനിയർ വൈസ് പ്രസിഡന്റ്‌ പത്മജ എസ്. മേനോൻ ട്രോഫികളും മെഡലുകളും സമ്മാനിച്ചു. വൈഎംസിഎ പ്രസിഡന്റ്‌ മൈക്കിൾ മത്തായി അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ ജോൺ ജോർജ്, സുനിൽ മാത്യു ഏബ്രഹാം, ഇ. ജേക്കബ് ഫിലിപ്പോസ്, റോണി മാത്യു, ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പ്രൈസ് മണി ടേബിൾ ടെന്നിസ് ടൂർണമെന്റാണിത്.

മത്സര ഫലങ്ങൾ:
സീനിയർ വനിതാ ഫൈനലിൽ യുടിടി-ആലപ്പുഴ വൈഎംസിഎ ടിടി അക്കാദമിയിലെ റീവ അന്ന മൈക്കിൾ കൊല്ലം ക്രിസ്തുരാജ ടിടി അക്കാദമിയിലെ എഡ്വിന എഡ് വേർഡിനെ (3-1) പരാജയപ്പെടുത്തി വനിതാ ചാമ്പ്യനായപ്പോൾ പുരുഷ ഫൈനലിൽ ആലപ്പുഴ എസ്ഡിവി അക്കാഡമിയിലെ ആമിർ അഫ്താബ് എസ് (3-1) യുടിടി ആലപ്പുഴ വൈഎംസിഎ അക്കാദമിയിലെ മിലൻ ബി. നായരെ പരാജയപ്പെടുത്തി പുരുഷ കിരീടം നേടി. സീനിയർ വനിതാ ഡബിൾസ് ഫൈനലിൽ യുടിടി-ആലപ്പുഴ വൈഎംസിഎ ടിടി അക്കാദമിയിലെ റീവ അന്ന മൈക്കിളും കനറ ബാങ്കിന്റെ മരിയ റോണിയും ചേർന്ന് പാലക്കാട് ചാമ്പ്‌സ് ടിടി അക്കാദമിയിലെ എൻ.കെ. ഹർഷിത-ശ്രീഷ എസ് സഖ്യത്തെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി ചാമ്പ്യൻന്മാ രായി. പുരുഷ ഡബിൾസിൽ ചാമ്പ്സ് ടിടി അക്കാദമിയിലെ മുഹമ്മദ് നാഫിൽ, എസ്ഡിവി ടിടി അക്കാദമിയിലെ ഗൗരി ശങ്കർ എ സഖ്യം, പാലക്കാട് ചാമ്പ്സ് ടിടി അക്കാദമിയിലെ ഗൗരി ശങ്കർ എ, ശ്രീഹരി കെ.എസ് ജോഡിയെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി വിജയികളായി.

യൂത്ത് ബോയ്സിൽ ചാമ്പ്സ് ടിടി അക്കാദമിയിലെ മുഹമ്മദ് നാഫിൽ എ ചാമ്പ്‌സ് ടിടി അക്കാദമിയിലെ തന്നെ ഗൗരി ശങ്കറിനെ പരാജയപ്പെടുത്തി ജേതാവായപ്പോൾ യൂത്ത് ഗേൾസിൽ കൊല്ലം ക്രിസ്തുരാജ ടിടി അക്കാദമിയിലെ എഡ്വിന എഡ്വേർഡ്, ക്രൈസ്റ്റ് ടിടി അക്കാദമിയിലെ ടിയ എസ്. മുണ്ടൻകുര്യനെ പരാജയപ്പെടുത്തി ജേതാവായി. ജൂനിയർ ബോയ്സിൽ യുടിടി- വൈഎംസിഎ ടിടി അക്കാദമി യിലെ ബ്ലേസ് പി. അലക്സ്, ആലപ്പുഴ വൈഎംസിഎയുടെ തന്നെ റോഹൻ ജോസിനെ പരാജയപ്പെടുത്തി ജേതാവായപ്പോൾ ജൂനിയർ ഗേൾസിൽ ക്രൈസ്റ്റ് ടിടി അക്കാദമിയിലെ ടിയ എസ്. മുണ്ടൻകുര്യൻ, ചാമ്പ്‌സ് ടിടി അക്കാദമിയിലെ ഫരീബ എഫിനെ പരാജയപ്പെടുത്തി ജയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...