പ്രമേഹമുള്ളവര്‍ പല കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പലപ്പോഴും രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് നമുക്ക് ഒരു തലവേദന തന്നെയാണ്. ഇത് പലപ്പോഴും ഹൈപ്പര്‍ ഗ്ലൈസീമിയ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ജീവിത ശൈലിയിലെ മാറ്റങ്ങള്‍ നിങ്ങളെ പലപ്പോഴും ഉയര്‍ന്ന പ്രമേഹത്തിലേക്ക് എത്തിക്കുന്നു. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് യോഗാസനം ചെയ്യാവുന്നതാണ്. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി യോഗ പരിശീലിക്കാവുന്നതാണ്.
യോഗയും ശ്വസന വ്യായാമങ്ങളും പല വിധത്തിലുള്ള അസ്വസ്ഥതകളെ ചെറുക്കുന്നതിന് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഹൈപ്പര്‍ ഗ്ലൈസീമിയ എന്നും അറിയപ്പെടുന്നു, രക്തപ്രവാഹത്തില്‍ അമിതമായ അളവില്‍ ഗ്ലൂക്കോസ് വര്‍ദ്ധിക്കുമ്പോഴാണ് പ്രമേഹം വര്‍ദ്ധിക്കുന്നത്. എന്നാല്‍ എന്തൊക്കെ യോഗാസനങ്ങള്‍ നിങ്ങള്‍ക്ക് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്.
തഡാസനം
തഡാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്. താഡാസനം ചെയ്യുന്നതിന് വേണ്ടി പാദങ്ങള്‍ അല്‍പം അകറ്റി കൈകള്‍ ചേര്‍ത്ത് വെക്കുക. ശേഷം ശ്വാസം ഉള്ളിലേക്ക് എടുത്ത് പതുക്കെ കൈകള്‍ തലക്ക് മുകളിലേക്ക് ഉയര്‍ത്താവുന്നതാണ്. കാലുകളുടെ ഉപ്പൂറ്റി പതുക്കെ ഉയര്‍ത്താവുന്നതാണ്. ശേഷം സാവധാനം ആരംഭ സ്ഥാനത്തേക്ക് മടങ്ങുക. ഇതിലൂടെ നിങ്ങള്‍ക്ക് പ്രമേഹത്തെ നിയന്ത്രിക്കാം.
ജാനുശിരാസനം
യോഗ പോസുകള്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നത് പോലെ തന്നെ അതില്‍ ജാനുശിരാസനം ശീലമാക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു. അതിന് വേണ്ട് ആദ്യം പത്മാസനത്തില്‍ ഇരിക്കുക. പിന്നീട് കാലുകള്‍ പതുക്കേ മുന്നോട്ട് നീക്കുക. ശേഷം വലത് കാല്‍ മുട്ട് വളച്ച് ഇടത് തുടയോട് ചേര്‍ത്തു വെക്കണം. അതിന് ശേഷം പതുക്കെ ശ്വാസം വിട്ടു കൊണ്ട് കൈകള്‍ സാവധാനം നീട്ടി കാലില്‍ പിടിക്കുക. അതിന് ശേഷം പതുക്കെ മു്‌ന്നോട്ട് വളയുക. 20-30 സെക്കന്‍ഡ് പോസ് പിടിച്ച് പ്രാരംഭ സ്ഥാനത്തേക്ക് മടങ്ങുക. മറ്റേ കാലും ഇതേപോലെ ആവര്‍ത്തിക്കുക.
അര്‍ദ്ധ ഉസ്ത്രാസനം
അര്‍ദ്ധ ഉസ്ത്രാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. ജീവിത ശൈലി രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്നു. അതില്‍ തന്നെ പ്രമേഹമാണ് ഏറ്റവും മുന്നില്‍. ആദ്യം മുട്ട് കുത്തി നില്‍ക്കാവുന്നതാണ്. ശേഷം രണ്ട് കൈകള്‍ കൊണ്ടും ഇടുപ്പില്‍ പിടിക്കുക. പിന്നീട് പതുക്കേ പുറകിലേക്ക് മലക്കുക. നട്ടെല്ല് കൃത്യമായി ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് പൂര്‍വ്വ സ്ഥാനത്തേക്ക് മടങ്ങുക. ഇത് സ്ഥിരമായി ചെയ്യാവുന്നതാണ്.
മാര്‍ജാര്യാസനം
മാര്‍ജാര്യാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നു. അതിന് വേണ്ടി നാലുകാലില്‍ മുട്ടു കുത്തി നില്‍ക്കുക. കാലുകളും കൈയ്യുകളും ഒരു പോലെ സമാന്തരമായി നിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശേഷം ശ്വാസം ഉള്ളിലേക്കെടുത്ത് വയറ് താഴേക്ക് മാറ്റുക.. പിന്നീട് വയറ് ഭാഗം മുകളിലേക്ക് ഉയര്‍ത്തി ശ്വാസം പുറത്തേക്ക് എടുക്കുക. ഇത് അഞ്ച് ആറ് പ്രാവശ്യം ആവര്‍ത്തിക്കാവുന്നതാണ്.
ഭുജംഗാസനം
ഭുജംഗാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. അതിന് വേണ്ടി ആദ്യം തറയില്‍ കമിഴ്ന്ന് കിടക്കുക. അതിന് ശേഷം കൈകള്‍ തറയില്‍ ഉറപ്പിച്ച് നിര്‍ത്തേണ്ടതാണ്. അതിന് ശേഷം പതുക്കേ തോളുകള്‍ തറയില്‍ സമാന്തരമായി. വെക്കാവുന്നതാണ്. ശേഷം പതുക്കെ കാലുകളും ഇടുപ്പും തറയില്‍ ഉറപ്പിച്ച് നിര്‍ത്തി പതുക്കേ കൈകളോടൊപ്പം കഴുത്തും ഉയര്‍ത്താവുന്നതാണ്. ഇത് 20-30 സെക്കന്റ് തുടരുക. പിന്നീട് പൂര്‍വ്വ സ്ഥിതിയിലേക്ക് മാറേണ്ടതാണ്.