Thursday, April 10, 2025 11:15 am

വെരി റവ.ഡോ.യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ ന്യുയോർക്കിൽ ദിവംഗതനായി

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും അമേരിക്കയിലെ പ്രഥമ കോർ എപ്പിസ്കോപ്പയും മലയാളികളുടെ പ്രിയങ്കരനുമായിരുന്ന ഡോക്ടർ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌കോപ്പ (85) ന്യൂയോർക്കിലെ ഹണ്ടിംഗ്ടൺ ഹോസ്പിറ്റലിൽവെച്ച് അന്തരിച്ചു.

50 വർഷങ്ങൾക്ക് മുമ്പ്  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് അമേരിക്കയിൽ ആദ്യമായി ഇടവകകൾ രൂപീകരിക്കുവാൻ നിയമിതനായ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ പൗരോഹിത്യ പാരമ്പര്യമുള്ള പുരാതന പ്രസിദ്ധമായ ശങ്കരത്തിൽ കുടുംബത്തിൽ കുഞ്ഞുമ്മൻ മത്തായിയുടെയും ഏലിയാമ്മയുടെയും ഇളയ പുത്രനായി 1936 മാർച്ച് ഒന്നിന് പത്തനംതിട്ട ജില്ലയിലെ കുമ്പഴയിൽ ജനിച്ചു.

പുത്തൻകാവിൽ മാർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ അനുഗ്രഹത്തോടുകൂടി 12-ാം വയസ്സിൽ വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷ ആരംഭിച്ചു. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ 1953 ഓഗസ്റ്റ് 29-ന് 17-ാം വയസ്സിൽ ശെമ്മാശുപട്ടം (കോറൂയോ) നൽകി. 1957 ഡിസംബർ എട്ടിന് ഔഗേൻ മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയിൽനിന്ന് യവ്പ്പദിയക്നോ പട്ടവും, 1970 ഓഗസ്റ്റ് 16-ന് യൂഹാനോൻ മാർ സേവേറിയോസ് മെത്രാപ്പോലീത്തായിൽനിന്ന് പൂർണ്ണ ശെമ്മാശ്ശുപട്ടവും സ്വീകരിച്ചു. അഭിവന്ദ്യ ഔഗേൻ മെത്രാപ്പോലീത്തായുടെകൂടെ താമസിച്ച് സുറിയാനി പഠനവും വേദശാസ്ത്ര പഠനവും ആരംഭിച്ചു.

1970 ഓഗസ്റ്റ് 21-ന് തൂമ്പമൺ ഭദ്രാസനത്തിന്റെ ദാനിയേൽ മാർ പീലക്സീനോസ് മെത്രാപ്പോലീത്താ വൈദികപട്ടം നൽകി. പ. ബസേലിയോസ് ഗീവറുഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെയും , പ. ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെയും പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെയും കൂടെ താമസിച്ച് വേദശാസ്ത്രത്തിലും ആരാധനാക്രമത്തിലും വിദഗ്ധ പരിശീലനം നേടി . 1980 ഏപ്രിൽ 26-ന് മാർത്തോമ്മാ മാത്യുസ് പ്രഥമൻ കാതോലിക്കാബാവാ 44-ാം വയസ്സിൽ അമേരിക്കൻ ഭദ്രാസനത്തിന്റെ പ്രഥമ കോർ എപ്പിസ്‌ക്കോപ്പയായി സ്ഥാനാഭിഷേകം ചെയ്തു.

ഓർത്തഡോക്സ് സഭയിലെ പ്രമുഖ സുവിശേഷപ്രസംഗകരിൽ ഒരാളും വേദശാസ്ത്രപണ്ഡിതനും ധ്യാനഗുരുവും മികച്ച സംഘാടകനുമായിരുന്നു വന്ദ്യ കോർ എപ്പിസ്‌കോപ്പ. വേദശാസ്ത്രത്തിൽ ഉപരിപഠനത്തിനായി (S.T.M.) ന്യൂയോർക്കിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽനിന്ന് എക്യുമെനിക്കൽ സ്കോളർഷിപ്പ് ലഭിച്ച് 1970 സെപ്റ്റംബർ 12-ന് അമേരിക്കയിൽ എത്തി. പഠനം പൂർത്തിയാക്കിയതിനെത്തുടർന്ന് കിഴക്കിന്റെ  കാതോലിക്കാ പ. ബസ്സേലിയോസ് ഔഗേൻ ബാവാ അമേരിക്കയിൽ മലങ്കരസഭയുടെ ഇടവകകൾ സ്ഥാപിക്കുവാൻ 1971 ഓഗസ്റ്റ് 2-ന് നിയമിച്ച് കല്പന നൽകി. തുടർന്ന് അതേ വർഷം ഡിസംബറിൽ അമേരിക്കയിലെ മലങ്കരസഭയുടെ പ്രഥമ ഔദ്യോഗിക ഇടവകയായ ന്യൂയോർക്ക് സെൻറ് തോമസ് ഇടവക രൂപീകരിക്കുകയും ബാഹ്യകേരള ഭദ്രാസനത്തിൽ ഉൾപ്പെടുത്തുകയും ആ ഇടവകയുടെ വികാരിയായി 1977 വരെ തുടരുകയും ചെയ്തു.

സെന്റ്  തോമസ് ചർച്ച് ന്യൂയോർക്ക്, സെന്റ്  ഗ്രിഗോറിയോസ് ചർച്ച് എൽ മോണ്ട്, സെൻറ് തോമസ് ചർച്ച് ഡിട്രോയിറ്റ് , സെൻറ് തോമസ് ചർച്ച് വാഷിംഗ്ടൺ ഡി. സി., സെൻറ് ജോർജ് ചർച്ച് സ്റ്റാറ്റൻ ഐലൻഡ്, സെൻറ് തോമസ് ചർച്ച് ഫിലാഡൽഫിയ, സെൻറ് തോമസ് ചർച്ച് ലോംഗ് ഐലൻഡ്, ന്യൂയോർക്ക് മുതലായ ഇടവകകളുടെ സ്ഥാപനത്തിലും വളർച്ചയിലും നിർണ്ണായകമായ പങ്കു വഹിച്ചു. 1986 മുതൽ ലോംഗ് ഐലൻഡ് സെൻറ് തോമസ് ഇടവകയുടെ വികാരിയായി മരണം വരെയും തുടർന്നു. ഇദ്ദേഹം അമേരിക്കയിൽ രൂപീകരിച്ച ഏഴു പള്ളികളും ഇന്ന് ഭദ്രാസനത്തിൽ മികവോടെ നിലകൊള്ളുന്നു.

ശങ്കരത്തിൽ മാത്യൂസ് കോർ എപ്പിസ്കോപ്പാ യുടെ സഹോദരപുത്രനായ ഇദ്ദേഹം ശങ്കരത്തിൽ കുടുംബത്തിൽനിന്നുള്ള രണ്ടാമത്തെ കോർ എപ്പിസ്കോപ്പായാണ്. പരേതരായ ജോർജ്ജ്, വർഗ്ഗീസ്, ഏബ്രഹാം എന്നീ മൂന്ന് സഹോദരന്മാരാണ് ഇദ്ദേഹത്തിനുള്ളത്.

കടമ്പനാട് താഴേതിൽ മുണ്ടപ്പള്ളിൽ റിട്ട. ഹെഡ്മാസ്റ്റർ റ്റി. ജി. തോമസിന്റെ  പുത്രി കവയിത്രി എൽസി യോഹന്നാൻ ശങ്കരത്തിലാണ് (റിട്ട. എഞ്ചിനീയർ , നാസാ കൗണ്ടി D.P.W ) സഹധർമ്മിണി. രണ്ടു പുത്രന്മാർ മാത്യു യോഹന്നാൻ – ഇൻവെസ്റ്റ്മെന്റ് ബാങ്കർ. തോമസ് യോഹന്നാൻ -അറ്റോർണി.  കൊച്ചുമകൾ – ലൂണാ ജയാ യോഹന്നാൻ.

വന്ദ്യ കോർ എപ്പിസ്‌ക്കോപ്പായുടെ ഭൗതിക ശരീരം ലോംഗ് ഐലൻഡ് സെന്റ്  തോമസ് ചർച്ചിലെ പൊതുദർശനത്തിനു ശേഷം അദ്ദേഹത്തിന്റെ ആന്ത്യാഭിലാഷപ്രകാരം ജന്മദേശമായ കുമ്പഴയിലെ സ്വഭവനത്തിലേക്ക് കൊണ്ടുപോകുന്നതും മാതൃ ഇടവകയായ കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ പ്രത്യേകം സജ്ജമാക്കിയ കബറിടത്തിൽ അടക്കം ചെയ്യുന്നതുമാണ്. പൊതുദർശനത്തിന്റെയും സംസ്കാര ചടങ്ങുകളുടെയും കൂടുതൽ വിവരങ്ങള്‍ പിന്നീട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ ; അടൂര്‍ ഗവ.ഹോമിയോ ആശുപത്രി കെട്ടിടനിർമാണം തുടങ്ങിയില്ല

0
അടൂര്‍ : അടൂര്‍ ഗവ.ഹോമിയോ ആശുപത്രി കെട്ടിടനിർമാണം തുടങ്ങിയില്ല....

പുനരുദ്ധാരണം നടത്തിയ മുട്ടാർ അയ്യപ്പക്ഷേത്രത്തിന്റെ സമർപ്പണം ഇന്ന് നടക്കും

0
പന്തളം : പുനരുദ്ധാരണം നടത്തിയ മുട്ടാർ അയ്യപ്പക്ഷേത്രത്തിന്റെ സമർപ്പണം ഇന്ന്...

കോട്ടയം നഴ്സിങ് കോളജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം

0
കോട്ടയം: കേരളത്തെ നടുക്കിയ കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ്...

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില

0
തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ...