ഹരിപ്പാട് : എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ആറാട്ടുപുഴ തറയില്‍കടവ് തെക്കടത് അമല്‍ദേവ് (19) നെ തൃക്കുന്നപുഴ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കടത്തികൊണ്ട് പോയ കേസില്‍ പത്തനംതിട്ട കടമ്മനിട്ട വഴുതാനത് തടത്തില്‍ രാഹുല്‍ രാജ് (29)നെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കുട്ടിയോട് കൂടുതല്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് നേരത്തെ അമല്‍ ദേവ് പീഡിപ്പിച്ച വിവരം പറയുന്നത്. തുടര്‍ന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ആറാട്ടുപുഴ സ്വദേശിനിയായ 13 വയസുകാരിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ നാട്ടിലെത്തി കാറില്‍ കടത്തികൊണ്ട് പോയത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃക്കുന്നപുഴ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും യുവാവിനെയും പത്തനംതിട്ടയില്‍ നിന്നും കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ പിടികൂടുകയായിരുന്നു. യുവാവ് വിവാഹിതനും ഏഴു വയസുള്ള കുട്ടിയുടെ പിതാവുമാണ്. ഈ കേസില്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് നേരത്തെ ഫോണില്‍ പരിചയപ്പെട്ട അമല്‍ദേവ് പീഡിപ്പിച്ച വിവരം പോലീസിനോട് കുട്ടി പറയുന്നത്. തൃക്കുന്നപുഴ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു